തിരുവനന്തപുരം: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ കരുത്തായ ഗൗരിയമ്മ പാർട്ടിയിൽ നിന്ന് പുറത്താവുന്ന അവസ്ഥയുണ്ടായത് നിർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ആർ. ഗൗരിയമ്മ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ‘കെ.ആർ. ഗൗരിയമ്മ പുരസ്കാരം-2025’ അരുണാ റോയിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആ രാഷ്ട്രീയ മാറ്റം ഗൗരിയമ്മയെ സ്നേഹിച്ചവരെ വേദനിപ്പിച്ചിട്ടുണ്ടാകണം. എന്തായാലും ഗൗരിയമ്മ വീണ്ടും പാർട്ടിയോട് സഹകരിക്കുന്ന നിലയുണ്ടായി. അതാകട്ടെ പാർട്ടിയെ പ്രത്യേകിച്ചും ഇടതുപക്ഷത്തെ പൊതുവിലും സ്നേഹിക്കുന്ന പുരോഗമന ശക്തികൾക്കാകെ വലിയ സന്തോഷം പകർന്നു. പി. കൃഷ്ണപിള്ള, എ.കെ.ജി, ഇ.എം.എസ് തുടങ്ങിയ ഒന്നാം തലമുറ കമ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പം പ്രവർത്തിക്കാൻ ഗൗരിയമ്മക്ക് കഴിഞ്ഞു.
ആ നിലക്ക് കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ സംഭാവനയാണ് അവർക്കൊപ്പം നിന്ന ഗൗരിയമ്മ നൽകിയത്. സ്ത്രീക്ക് സ്വന്തം വ്യക്തിത്വമുണ്ടെന്ന് കേരളീയ സമൂഹത്തിൽ പൊരുതി തെളിയിച്ച വ്യക്തിത്വമായിരുന്നു അവർ. അതിന് ശക്തി പകർന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.