കൃത്രിമമഴയില്‍ മേഘകണികകളെ മഴത്തുള്ളികളാക്കാം, പക്ഷേ...

തിരുവനന്തപുരം: മഴമേഘങ്ങളിലെ മേഘകണികകളെ ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ മഴത്തുള്ളികളായി വികസിപ്പിച്ച് ഭൂമിയിലത്തെിക്കുന്ന പ്രക്രിയയാണ് കൃത്രിമമഴ (ക്ളൗഡ് സീഡിങ്). സ്വാഭാവിക മഴമേഘങ്ങള്‍ ലഭ്യമായെങ്കില്‍ മാത്രമേ കൃത്രിമമാര്‍ഗങ്ങളിലൂടെ മഴ പെയ്യിക്കാനാവൂ. അനുയോജ്യമായ അന്തരീക്ഷഘടനക്കൊപ്പം അതിസൂക്ഷ്മമായ നിരീക്ഷണവും ആസൂത്രണവും അത്യാധുനിക സംവിധാനങ്ങളും ഇതിനുവേണം.
ജലബാഷ്പങ്ങള്‍ ഏതെങ്കിലും അന്തരീക്ഷ കണികകളെ മാധ്യമമാക്കിയാണ് മേഘങ്ങളായി മാറുന്നത്. ഇത് സ്വാഭാവികപ്രവര്‍ത്തനമാണ്.

ഇത്തരം മേഘങ്ങളിലെ മേഘകണികകള്‍ (ഡ്രോപ്ലെറ്റ്) തുള്ളികളായി വളരുമ്പോഴാണ് മഴ ലഭിക്കുന്നത്. മേഘങ്ങള്‍ രൂപംകൊള്ളുകയും എന്നാല്‍ തുള്ളികളായി വികസിക്കാതിരിക്കുകയും ചെയ്യുന്നതാണ് മഴ ലഭിക്കാതിരിക്കുന്നതിന് പ്രധാനകാരണം. ഇത്തരം ഘട്ടങ്ങളിലാണ് അനുയോജ്യമായ കൃത്രിമമാര്‍ഗങ്ങളുപയോഗിച്ച് മഴ പെയ്യിക്കുന്നത്. അനുയോജ്യമായ മേഘങ്ങളിലേ രാസപ്രവര്‍ത്തനം നടന്ന് കണികകള്‍ മഴത്തുള്ളികളാവൂ. ഇനി തുള്ളികള്‍ രൂപപ്പെട്ടാലും ഭൂമിയിലേക്ക് പതിക്കാന്‍ പാകത്തിലുള്ള ഭാരവും രൂപവും കൈവരികയുംവേണം. മേഘങ്ങള്‍ രൂപംകൊള്ളുന്നതും അവയുടെ സഞ്ചാരവുമെല്ലാം റഡാര്‍ സംവിധാനത്തിലൂടെ നിരീക്ഷിച്ചാണ് അനുയോജ്യമായ മേഘങ്ങളെ കണ്ടത്തെുന്നത്. കൃത്രിമമഴ പെയ്യിക്കുന്നതിന് വ്യത്യസ്തരീതികളുണ്ട്. മേഘങ്ങളുടെ സ്വഭാവമനുസരിച്ചാണ് രീതികള്‍ നിര്‍ണയിക്കുക.

സാധ്യതകള്‍, വെല്ലുവിളികള്‍
ക്ളൗഡ് സീഡിങ് നടത്തി മഴ പെയ്യിക്കാന്‍ അനുയോജ്യമായ അന്തരീക്ഷ-ഭൂമിശാസ്ത്ര ഘടനയല്ല കേരളത്തിലേത്. അന്തരീക്ഷത്തിന്‍െറ ഘടന, കാറ്റിന്‍െറ ഗതി, മേഘങ്ങളുടെ സ്വഭാവം എന്നിവ മനസ്സിലാക്കിയാല്‍ മാത്രമേ എത്രത്തോളം വിജയിക്കൂവെന്ന് പറയാനാവൂ. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സംസ്ഥാനത്ത് മഴ മേഘങ്ങള്‍ പൊതുവെ കുറവായിരിക്കും. ലഭ്യമാകുന്ന മേഘങ്ങള്‍ മഴയാകാറുമുണ്ട്.  സാധാരണ മഴമേഘങ്ങളുടെ ആയുസ്സ് രണ്ടുമുതല്‍ രണ്ടരമണിക്കൂര്‍ വരെയാണ്. അപൂര്‍വ അവസരങ്ങളില്‍ മൂന്ന് മണിക്കൂര്‍ വരെ കിട്ടാം. ഈ പരിമിത സമയത്തിനുള്ളില്‍ സീഡിങ്ങിനുള്ള പ്രവൃത്തികള്‍ നടന്നാല്‍ മാത്രമേ മഴ പെയ്യിക്കാനാകൂ.

110 കിലോമീറ്ററോളം വീതിയും 580 കിലോമീറ്ററോളം നീളവുമുള്ള  കേരളത്തില്‍ സങ്കീര്‍ണമായ ക്ളൗഡ് സീഡിങ്ങിന് വളരെകുറഞ്ഞ ഫലമേ ഉണ്ടാക്കാനാകൂവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. രണ്ടരമണിക്കൂര്‍ ആയുസ്സിന് പുറമേ വേഗത്തില്‍ നീങ്ങിപ്പോകുമെന്ന സവിശേഷതകൂടി മേഘങ്ങള്‍ക്കുള്ളതില്‍ ഉദ്ദേശിക്കുന്നിടത്ത് മഴ പെയ്യിക്കാനാവില്ല. സീഡിങ് നടത്തിയ മേഘങ്ങള്‍ കുറഞ്ഞനേരം പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിച്ചാല്‍ തന്നെ മഴ കിട്ടുക അറബിക്കടലിലായിരിക്കും. 

Tags:    
News Summary - artificial rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.