Posted On
date_range Updated On
date_range ഒരുലക്ഷത്തോളം വിലവരുന്ന ഹെറോയിനുമായി അന്തര്‍സംസ്ഥാന തൊഴിലാളി പിടിയിൽ
പെരുമ്പാവൂര്‍: ഒരുലക്ഷത്തോളം രൂപ വിലവരുന്ന ഹെറോയിനുമായി അന്തര്‍സംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശി ചന്ദന്‍ സൂത്രധാറാണ് (44) ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി പെരുമ്പാവൂര്‍ എക്‌സൈസ് റേഞ്ച് പാര്‍ട്ടി നടത്തിയ പരിശോധനയിൽ പിടിയിലായത്.
ഇയാളില്‍നിന്ന് 7.646 കിലോ ഹെറോയിന്‍ കണ്ടെടുത്തു. നാട്ടില്‍നിന്ന് കൊണ്ടുവരുന്ന ഹെറോയിന്‍ അന്തര്‍ സംസ്ഥാനക്കാര്‍ക്ക് ചെറു കുപ്പികളിലാക്കി ഇയാള്‍ വില്‍പന നടത്തിയിരുന്നു. പെരുമ്പാവൂര്‍ ടൗണ്‍, ബസ്സ്റ്റാൻഡ് പരിസരങ്ങളിലായിരുന്നു കച്ചവടം. വില്‍പനക്കായി നില്‍ക്കുന്നതിനിടെയാണ് പിടിയിലായത്. ഇയാളില്‍നിന്ന് ഹെറോയിന്‍ നിറച്ച 60 കുപ്പികള്‍ കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.