Posted On
date_range Updated On
date_range ട്രോളി ബാഗിൽ 37 കിലോ കഞ്ചാവുമായി വിദ്യാർഥിനിയടക്കം യുവതികൾ പിടിയിൽ; കാരിയറായത് പോക്കറ്റ് മണിക്കെന്ന്
കൊച്ചി: ബംഗാളിൽനിന്ന് ട്രോളി ബാഗിൽ കടത്തിയ 37.49 കിലോ കഞ്ചാവുമായി ബിരുദ വിദ്യാർഥിനിയടക്കം രണ്ട് യുവതികൾ പിടിയിലായി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലാണ് യുവതികൾ പിടിയിലായത്. മുർഷിദാബാദ് സ്വദേശിനികളായ 21കാരിയായ സോണിയ സുൽത്താനയും അനിത ഖാത്തൂനുമാണ് പിടിയിലായത്.
ഓർഡർ പ്രകാരം ബംഗാളിൽനിന്ന് കൊച്ചിയിൽ കഞ്ചാവ് എത്തിച്ച് ഇടപാടുകാർക്കായി കാത്തിരിക്കുകയായിരുന്നു ഇരുവരും. ഇവർ ബംഗാളിൽനിന്ന് കഞ്ചാവെത്തിച്ചത്. രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ പരിശോധനക്കെത്തിയ പൊലീസിനെ കണ്ട് ഇരുവരും എഴുന്നേറ്റ് പോകാൻ ശ്രമിച്ചു. ഇതോടെ വനിത പൊലീസ് തടയുകയായിരുന്നു.
പോക്കറ്റ് മണിക്കായാണ് കഞ്ചാവ് കാരിയറായതെന്നാണ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനി പൊലീസിനോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.