കോട്ടയം: എക്സൈസിനെയും പൊലീസിനെയും കബളിപ്പിച്ച് ഏറെനാളായി അനധികൃത മദ്യവിൽപന നടത്തിയ പ്രതി അറസ്റ്റിൽ. കാഞ്ഞിരം മുല്ലശ്ശേരിയിൽ എം.ആർ. ബിനുവിനെയാണ് (45) ഓണം സ്പെഷൽ ഡ്രൈവിെൻറ ഭാഗമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. 1999ൽ 10പേർ മരിച്ച വ്യാജചാരായക്കേസിലെ പ്രതിയാണിയാൾ.
വർഷങ്ങളായി മേഖലയിൽ അനധികൃത മദ്യവിൽപന നടത്തുകയായിരുന്നു. പലവട്ടം പരാതി ലഭിച്ചിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. മദ്യം വാങ്ങാൻ എന്ന മട്ടിൽ എക്സൈസ് സംഘം പ്രതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, എക്സൈസ് ആണെന്ന് മനസ്സിലായതോടെ ഇയാൾ കത്തിവീശി ആക്രമിക്കാൻ ശ്രമിച്ചു. ഏറെ നേരത്തേ പരിശ്രമത്തിനൊടുവിൽ കീഴ്പ്പെടുത്തി.
വീടിന് പിന്നിലെ പാടശേഖരത്തിൽ വെള്ളത്തിനടിയിൽ ഒളിപ്പിച്ചനിലയിൽ ഏഴുലിറ്റർ മദ്യം കണ്ടെത്തി. കുത്തുകേസിലും പ്രതിയാണ് ഇയാളെന്ന് കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മോഹനൻ നായർ പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവൻറിവ് ഓഫിസർ പി.എസ്. സുരേഷ്, സിവിൽ പൊലീസ് ഓഫിസർ നിസി ജേക്കബ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.