പി.വി. അന്‍വര്‍ എം.എല്‍.എക്ക് അറസ്റ്റ് വാറന്‍റ്

മഞ്ചേരി: വില്ലയിലേക്കുള്ള വഴിക്ക് ആവശ്യമായ ഭൂമി വിട്ടുനല്‍കിയപ്പോള്‍ കരാറിലുള്ളതിനേക്കാള്‍ കൂടുതല്‍ ഭൂമി എടുത്തെന്ന കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എക്ക് അറസ്റ്റ് വാറന്‍റ്. സി.ടി. ജോസഫ് വാഴത്തോട്ടം നല്‍കിയ ഹരജിയില്‍ മഞ്ചേരി സബ് കോടതിയുടേതാണ് ഉത്തരവ്. വഴിത്തര്‍ക്കം സംബന്ധിച്ച പരാതി വന്നതോടെ ജോസഫിന് നഷ്ടപരിഹാരത്തുക നല്‍കാന്‍ ധാരണയായിരുന്നു. ഇതില്‍ കുറച്ച് തുക നല്‍കി. ബാക്കിയുള്ള 3.32 ലക്ഷം രൂപകൂടി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ തുക നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഫെബ്രുവരി രണ്ടിനകം നല്‍കിയില്ളെങ്കില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കണം.

Tags:    
News Summary - arrest warrant against pv anwar mla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT