മലപ്പുറം പുളിക്കലിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിന് നേരെ കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ്: മലപ്പുറത്ത് രണ്ടിടത്ത് മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി

മലപ്പുറം/കൊണ്ടോട്ടി: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ മലപ്പുറത്തും കൊണ്ടോട്ടി പുളിക്കലിലും കരിങ്കൊടി. വ്യാഴാഴ്ച വൈകീട്ട് 4.40ഓടെയാണ് മലപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്. മലപ്പുറത്ത് ‘മിഥ്യയും യാഥാർഥ്യവും’ എന്ന പുസ്തക പ്രകാശന ചടങ്ങിന് എത്തുന്നതിനിടെയാണ് പത്തോളം യൂത്ത് കോൺഗ്രസുകാർ മലപ്പുറത്ത് കരിങ്കൊടി കാണിച്ചത്.

കോഴിക്കോട് നിന്ന് മുഖ്യമന്ത്രി മലപ്പുറത്തേക്ക് വരുന്നതിനിടെ പുളിക്കലിൽ നാല് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്. പുളിക്കലിൽ കരിങ്കൊടി പ്രതിഷേധത്തിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഹഫീസ് കൊല്ലാരൻ, എ.കെ. ഷാനിദ്, യസീത് കോയ തങ്ങൾ, നഹാസ് ആലുങ്ങൽ, സമദ് പുളിക്കൽ, പ്രദീപ്, നസീഫ് പെരിന്തോടി, സുൽഫിക്കർ തുടങ്ങിയ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - Arrest of Rahul Mamkootathil: Youth Congress black flag for Chief Minister at two places in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.