Posted On
date_range Updated On
date_range ചാരായക്കേസിലെ പ്രതി 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ
കൽപറ്റ: ചാരായ കേസിലെ പ്രതിയെ 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ. വടുവൻചാൽ-വട്ടച്ചോല മലയക്കുടിയിൽ വീട്ടിൽ കുഞ്ചിലോൺ എന ്ന ജോൺ (67)നെയാണ് കൽപറ്റ എക്സൈസ് റേഞ്ചിലെ പ്രിവന്‍റീവ് ഓഫീസർ വി. അബ്ദുൾ സലീമും സംഘവും അറസ്റ്റ് ചെയ്തത്. കൽപറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
2003ൽ ചെല്ലങ്കോട് ഭാഗത്തുവെച്ച് നാലു ലിറ്റർ ചാരായവുമായി ജോണിനെ പിടികൂടിയിരുന്നു. എന്നാൽ, ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് 17 വർഷങ്ങളായി കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു ജോൺ.
സിവിൽ എക്സൈസ് ഓഫീസർമാരായ സാബു, ലത്തീഫ്, സുനിൽകുമാർ, എക്സൈസ് ഡ്രൈവർ സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.