ബി.ഡി.ജെ.എസ് വോട്ടുകൾ എൽ.ഡി.എഫിന് ലഭിക്കും -ജി. സുധാകരൻ

ആലപ്പുഴ: അരൂർ ഉപതെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് വോട്ടുകൾ എൽ.ഡി.എഫിന് ലഭിക്കുമെന്ന് മന്ത്രി ജി. സുധാകരൻ. ബി.ഡി.ജെ.എസിൽ ഉള്ളവർ മുമ്പ് ഇടതുപക്ഷക്കാരും കോൺഗ്രസുകാരുമായിരുന്നു. അവർക്ക് സ്ഥാനാർഥി ഇല്ലാത്തതിനാൽ ആ വോട്ടുകൾ എൽ.ഡി.എഫിന് ലഭിക്കും. ബി.ജെ.പിക്ക് ബി.ഡി.ജെ.എസുകാർ വോട്ട് ചെയ്യില്ല. എൻ.ഡി.എയിൽ നിന്നാൽ അർഹിക്കുന്ന പരിഗണന അവർക്ക് ലഭിക്കില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

ബി.ഡി.ജെ.എസിനെ എൽ.ഡി.എഫിൽ എടുക്കുന്ന കാര്യത്തിൽ അനുകൂലമായോ പ്രതികൂലമായോ പറയാനാവില്ല. വർഗീയ പ്രസ്ഥാനത്തെയോ കുത്തക മുതലാളി പ്രസ്ഥാനത്തെയോ മുന്നണിയിലെടുക്കാനാവില്ല. മറ്റ് തരത്തിൽ പോരായ്മകൾ ഉണ്ടെങ്കിലും ചില പാർട്ടികളെ സഹകരിപ്പിക്കാറുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പിൽ ശബരിമല ഒരു അജണ്ട അല്ല. ജനങ്ങൾക്ക് മുമ്പിൽ ഇപ്പോൾ അതൊരു പ്രശ്മല്ല. ഈ വിഷയത്തിൽ തങ്ങൾ പ്രതിക്കൂട്ടിൽ നിൽക്കേണ്ട കാര്യമില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Aroor By Election G Sudhakaran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.