Posted On
date_range Updated On
date_range ആരോഗ്യ സർവകലാശാല ഇന്റർസോൺ കലോത്സവം 12 മുതൽ
മലപ്പുറം: കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഇന്റർസോൺ കലോത്സവം നവംബർ 12 മുതൽ 15 വരെ കോട്ടക്കൽ വി.പി.എസ്.വി ആയുർവേദ കോളജിൽ നടക്കുമെന്ന് യൂനിവേഴ്സിറ്റി യൂനിയൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് സോണുകളിലെ 220 കോളജുകളിൽനിന്നായി 12,000 പ്രതിഭകൾ മാറ്റുരക്കും.
30 ഓഫ് സ്റ്റേജ് ഇനങ്ങളടക്കം 90 ഇനങ്ങളിലാണ് മത്സരങ്ങൾ. ആയുർവേദ കോളജിലും പി.എം ഓഡിറ്റോറിയത്തിലുമായാണ് വേദികൾ. ആദ്യദിനം ഓഫ് സ്റ്റേജ് മത്സരങ്ങളാണ്. ഉദ്ഘാടനം 13ന് വൈകീട്ട് മൂന്നിന് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.