സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്നും കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും മുകളിലേക്ക്. ഗ്രാമിന് 25രൂപ വർധിച്ച് 12,825രൂപയാണ് ഇന്നത്തെ വിപണി വില. പവന് 1,02,600രൂപയാണ് വില. 200രൂപയാണ് ഇന്ന് കൂടിയത്.
അതേസമയം, റെക്കോഡ് ഇടിവിനു ശേഷം സ്വർണം തിരിച്ചു വരവിന്റെ പാതയിലാണ്. ചൊവ്വാഴ്ച ഗ്രാമിന് 25 രൂപ വർധിച്ച് 12800 രൂപയും പവന് 1,02,400 രൂപയുമാണ് വില. തുടർച്ചയായ ഇടിവിന് ശേഷം തിങ്കളാഴ്ച പവന് 360 രൂപയും ഗ്രാമിന് 45 രൂപയും വർധിച്ചിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ സ്വർണ വിലയിലെ ഇടിവ് 2013നു സമാനമായ രീതിയിൽ വലിയ വിലക്കുറവിലേക്ക് നയിക്കുമോയെന്ന് വ്യാപാരികളും നിക്ഷേപകരും ആശങ്കപ്പെടുന്നുണ്ട്. യു.എസ് ഫെഡറൽ റിസർവിന്റെ നയമാറ്റസൂചനകളും ഡോളറിന്റെ ശക്തിയും നിക്ഷേപകരുടെ പിൻമാറ്റവും മൂലം സ്വർണ വില ഏകദേശം 27 ശതമാനമാണ് അന്ന് ഇടിഞ്ഞത്. നിലവിൽ ലാഭമെടുക്കൽ, ഡോളറിന്റെ ശക്തി, ബോണ്ട് വരുമാനത്തിലെ വർധന, അമേരിക്കൻ പലിശ നിരക്കുകളുടെ പ്രതീക്ഷകൾ ഇവയൊക്കെ വിപണിയെ സ്വാധീനിക്കുന്നുണ്ട്.
നവംബറിലെ സ്വർണവില (പവനിൽ)
01: 1,01,840
02: 1,02,200
03. 1,02,400
04. 1,02,600
ഒക്ടോബറിലെ സ്വർണവില (പവനിൽ)
01: 1,09,440
02: 1,10,200
03: 1,09,400
04: 1,09,400
05: 1,09,400
06: 1,09,280
07: 1,09,680
8: 109680
9: 1,10,520
10: 1, 11,040
12: 1,107,20 (രാവിലെ)
12: 1,09,760 (ഉച്ച)
13: 1,09,480
14: 1,08,720
15: 1,08,120
16: 1,08,120
17. 1,08,280
18. 1,08,280
19: 1,08,560
19: 1,07,920 (രാവിലെ)
19: 1,07,120 (ഉച്ച)
20: 1,07,120
21: 1,07,120
22: 1,05,880
23: 1,04,480
24: 1,04,480
25: 1,04,680
26: 1,04,680
27: 1,05,080
28: 1,05,560
29: 1,05,560
30: 1,04,320
31: 1,01,840
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.