ആരോഗ്യ സർവകലാശാല യൂനിയൻ ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പ്: മികച്ച വിജയം നേടിയെന്ന് കെ.എസ്.യു മുന്നണി

തിരുവനന്തപുരം: ആരോഗ്യ സർവകലാശാലശാല യൂനിയൻ ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയെന്ന് കെ.എസ്.യു മുന്നണി. യൂനിവേഴ്സിറ്റി യൂനിയൻ ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി എട്ടിൽ ഏഴ് സീറ്റിലും വിജയിച്ച് കെ.എസ്.യു-എം.എസ്.എഫ് മുന്നണി കരുത്തുകാട്ടി.

മോഡേൺ മെഡിസിൻ വിഭാഗത്തിൽ കൃഷ്ണ പ്രസാദ് (കെ.എസ്.യു), ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ-മുഹമ്മദ് മുസമ്മിൽ (എം.എസ്.എഫ്),നഴ്സിംഗ് - സനീം ഷാഹിദ് (എം.എസ്.എഫ്)ഫർമസി ജനറൽ - മുഹമ്മദ് സൂഫിയൻ യു (എം.എസ്.എഫ്), ഫർമാസി വുമൺ റിസേർവ്ഡ്-സഫാ നസ്രിൻ അഷ്‌റഫ് (എം.എസ്.എഫ്),മെമ്പർ അദർ സബ്ജെക്ട് -മുഹമ്മദ് അജ്മൽ റോഷൻ (കെ.എസ്.യു),മെമ്പർ അദർ സബ്ജെക്ട് വുമൺ റിസേർവ്ഡ് -അഹ്സന എൻ (കെ.എസ്.യു) എന്നിവരാണ് വിജയിച്ചതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ പറഞ്ഞു.

Tags:    
News Summary - Arogya Sarvakala Union General Council Elections: KSU front says it has won well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.