യൂത്ത് കോണ്‍ഗ്രസ് വക്താവായുള്ള നിയമനം മെറിറ്റ് അടിസ്ഥാനത്തില്ലെന്ന് അര്‍ജുന്‍ രാധാകൃഷ്ണന്‍

ന്യൂഡൽഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവായി നിയമിച്ച തീരുമാനം മരവിപ്പിച്ചതിൽ പരിഭവമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മകൻ അര്‍ജുന്‍ രാധാകൃഷ്ണന്‍. ദേശീയ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുന്നു. സംസ്ഥാന നേതൃത്വത്തോട് ആലോചിച്ച് കൂടുതൽ തീരുമാനമെടുക്കുമെന്നും അർജുൻ വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനം മെറിറ്റ് അടിസ്ഥാനത്തിലാണ്. അഭിമുഖം അടക്കമുള്ളവ നടത്തിയാണ് വക്താവായി തെരഞ്ഞെടുത്തത്. മക്കള്‍ രാഷ്ട്രീയമെന്ന തരത്തില്‍ ഉയരുന്ന ആക്ഷേപങ്ങള്‍ തള്ളുന്നു. പിതാവായ തിരുവഞ്ചൂർ രാധാകൃഷണന് രാഷ്ട്രീയത്തിൽ മുന്നോട്ടു പോകാൻ തന്‍റെ പിന്തുണ ആവശ്യമില്ലെന്നും അര്‍ജുന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അർജുൻ രാധാകൃഷ്ണൻ അടക്കം 72 പേരെ യൂത്ത് കോൺഗ്രസ് വക്താക്കളായി നിയമിച്ച ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് തീരുമാനം കടുത്ത എതിർപ്പിനെ തുടർന്ന് മരവിപ്പിച്ചിരുന്നു. അർജുൻ അടക്കം അഞ്ചു മലയാളികൾ പട്ടികയിൽ ഉണ്ടായിരുന്നത്.

വക്താക്കളുടെ പട്ടികയിൽ ചില ആശയകുഴപ്പം ഉള്ളതിനാൽ നിയമനം മരവിപ്പിച്ചെന്നും കേരളത്തിലെ വക്താക്കളുടെ പേരുകളിൽ പ്രശ്നമില്ലെന്നും ദേശീയ അധ്യക്ഷൻ അറിയിക്കുകയായിരുന്നു.

Tags:    
News Summary - Arjun Radhakrishnan says there is no problem in freezing the appointment of Youth Congress spokesperson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.