അരിയിൽ ഷുക്കൂർ വധം; പി. ജയരാജനെ രക്ഷപെടുത്താൻ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന് വെളിപ്പെടുത്തൽ

എം.എസ്.എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ വധക്കേസിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണവുമായി കണ്ണൂരിലെ അഭിഭാഷകൻ ടി.പി ഹരീന്ദ്രൻ രംഗത്ത്. പി. ജയരാജനെതിരായ ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ പി.കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്നാണ് ആരോപണം. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തിയെന്നും ഹരീന്ദ്രൻ ആരോപിച്ചു.

പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഇപ്പോഴത്തെ പല പ്രതികരണങ്ങളും താൻ കണ്ടുവെന്നും സമീപകാലത്ത് ഇ.പി ജയരാജൻ വിഭാഗത്തെ കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനകളാണ് ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്താൻ തന്നെ പ്രേരിപ്പിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ ടി.പി ഹരീന്ദ്രന്റെ ആരോപണം അസംബന്ധമാണന്ന് ലീഗ് കണ്ണൂർ ജില്ലാ നേതൃത്വം പ്രതികരിച്ചു.

അതേസമയം ഇ. പി ജയരാജനെതിരായ ആരോപണം സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്നമാണെന്ന നിലപാട് പി.കെ കുഞ്ഞാലിക്കുട്ടി തിരുത്തി. സാമ്പത്തികാരോപണം ഗൗരവമുള്ളതാണെന്നും അന്വേഷണം വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. തന്റെ ആദ്യ പ്രതികരണം മാധ്യമ സൃഷ്ടിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശാഭിമാനി സെമിനാറില്‍ നിന്നും അദ്ദേഹം പിന്മാറിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ സമീപകാലത്തെ പ്രസ്താവനകൾക്കെതിരെ ലീഗിൽ ശക്തമായ എതിർപ്പുകൾ ഉയരുന്നുണ്ട്.

Tags:    
News Summary - ariyil Shukur murder; Revealing that Kunhalikutty tried to save P. Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.