Posted On
date_range Updated On
date_range മാസപ്പടി വിവാദം ഗൗരവമെന്ന് മാധ്യമങ്ങളിൽ നിന്ന് മനസിലാക്കുന്നു -ഗവർണർ
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ മാസപ്പടി വാങ്ങിയെന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാസപ്പടി വിവാദം ഗൗരവമുള്ളതാണെന്ന് മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ നിന്ന് മനസിലാക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. മാധ്യമങ്ങൾ പറയുന്നത് ഇതൊരു ഗൗരവമായ ആരോപണമാണെന്നാണ്. ഞാൻ നിങ്ങളെ വിശ്വസിക്കുന്നു -ഗവർണർ മാധ്യങ്ങളോട് പറഞ്ഞു.
തിരുവനന്തപുരത്ത് എത്തിയ ശേഷം എന്താണ് സംഭവിച്ചതെന്ന് വിശദമായി അറിയാൻ ശ്രമിക്കുമെന്നും അതിന് ശേഷം മാത്രമേ മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്നത് അടക്കമുള്ള കാര്യങ്ങളെപറ്റി ആലോചിക്കുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻകംടാക്സ് ഉയർത്തുന്നത് വെറും ആരോപണങ്ങൾ അല്ലെന്ന് മനസിലായെന്നും അവ സത്യമാണെന്നും കണ്ടെത്തലുകൾ ഗുരുതരമാണെന്നും ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.