തിരുവനന്തപുരം: മലയാളത്തിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് കേരള ഗവർണറായ ി ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈകോടതി ചീഫ് ജസ്റ് റിസ് ഹൃഷികേശ് േറായ് സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയ നും മന്ത്രിമാരും സാക്ഷ്യം വഹിച്ചു. ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി ടോം ജോസ് വായിച്ചതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ആദ്യം മലയാളത്തിലും പിന്നീട് ഇംഗ്ലീഷിലുമാണ് ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിയത്. ദൈവനാമത്തിലായിരുന്നു പ്രതിജ്ഞ.
തുടർന്ന്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാർ, എം.എൽ.എമാർ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് പുഷ്പങ്ങളും ഉപഹാരങ്ങളും നൽകി അനുമോദിച്ചു.
നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ എ.കെ. ബാലൻ, ഇ.പി. ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഡോ. ടി.എം. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, എം.എം. മണി, കെ.കെ. ശൈലജ, ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജു, ഡോ. കെ.ടി. ജലീൽ, ടി.പി. രാമകൃഷ്ണൻ, മേയർ വി.കെ. പ്രശാന്ത്, എം.എൽ.എമാരായ സി. ദിവാകരൻ, എം. വിൻസൻറ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ, സതേൺ എയർ കമാൻഡ് എയർ ഓഫിസർ ഇൻ ചാർജ് എയർ മാർഷൽ ബി. സുരേഷ്, പാങ്ങോട് സൈനിക ക്യാമ്പ് സ്റ്റേഷൻ കമാൻഡൻറ് ബ്രിഗേഡിയർ സി.ജി. അരുൺ, അഡീ. ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മേത്ത, ടി.കെ. ജോസ്, ഡോ. ആശാ തോമസ്, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, സെക്രട്ടറിമാരായ പി. വേണുഗോപാൽ, ഡോ. ഷർമിള മേരി ജോസഫ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് ഡയറക്ടർ യു.വി. ജോസ്, വിവിധ യൂനിവേഴ്സിറ്റികളുടെ വൈസ് ചാൻസലർമാർ, മുതിർന്ന ഉദ്യോഗസ്ഥർ, മുഖ്യമന്ത്രിയുടെ പത്നി കമല തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഗവർണറുടെ പത്നി രേഷ്മാ ആരിഫ്, മക്കളായ മുസ്തഫ, കബീർ, മരുമകൾ ഉസ്മ ഷഗുഫ, ചെറുമകൻ ഇഷാൻ റാഹം എന്നിവരും ചടങ്ങിനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.