സവർക്കർ കരുത്തുറ്റ സ്വാതന്ത്ര്യ പോരാളിയെന്ന്​ ഗവർണർ

കൊച്ചി: രാജ്യംകണ്ട കരുത്തുറ്റ സ്വാതന്ത്ര്യസമര പോരാളിയായിരുന്നു സവർക്കറെന്ന്​ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ. കേന്ദ്ര വിവരാവകാശ കമീഷണർ ഉദയ്​ മാഹുർക്കർ രചിച്ച 'വീർസവർക്കർ -ദ മാൻ ഹു കുഡ്​ ഹാവ്​ പ്രിവൻറഡ്​ പാർട്ടീഷൻ' പുസ്​തകത്തെ സംബന്ധിച്ച ചർച്ചയിൽ പ​ങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ജാതിക്കും മതത്തിനും അപ്പുറം എല്ലാവിഭാഗം ജനങ്ങൾക്കുംവേണ്ടി​ സവർക്കർ പോരാടി​. ഹിന്ദുവും മുസൽമാനും ചേർന്നുനിന്ന്​ പ്രവർത്തിക്കണമെന്ന കാഴ്​ചപ്പാടാണ്​ അദ്ദേഹം മുന്നോട്ടുവെച്ചത്​. ബ്രിട്ടീഷ്​ ആധിപത്യത്തിനെതിരെ പോരാടിയ സവർക്കർക്ക്​ നേരിടേണ്ടിവന്നത്​ വലിയ പീഡനങ്ങളാണെന്നും ഗവർണർ പറഞ്ഞു.

കുരുക്ഷേത്ര പ്രകാശൻ ചെയർമാൻ സി.കെ. രാധാകൃഷ്​ണൻ അധ്യക്ഷത വഹിച്ചു. കൊച്ചി കപ്പൽശാല ചെയർമാൻ മധു എസ്​. നായർ, രാഷ്​ട്രഗാഥ ചെയർമാൻ ഭരത്​ ഭൂഷൻ, വിവേകാനന്ദ പൈ എന്നിവർ പ​െങ്കടുത്തു.

Tags:    
News Summary - Arif Mohammad Khan praises Savarkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.