രാഹുൽ ഗാന്ധി
കോഴിക്കോട്: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ടെത്തും. ഈ വേളയിൽ ചില സർപ്രെസുകൾ ഉണ്ടെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. ആ സർപ്രെസ് എന്തായിരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ചിന്തിക്കുന്നത്.
ഇന്ന് കടപ്പുറത്ത് നടക്കുന്ന പ്രചാരണ റാലിയിൽ രാഹുൽ മുഖ്യാതിഥിയാവും. പൊതുസമ്മേളനത്തിനുശേഷം നടക്കുന്ന നേതൃയോഗത്തിൽ കെ.സി. വേണുഗോപാലും കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫും ഉൾപ്പെടെയുള്ള നേതാക്കൾ സംബന്ധിക്കും. പ്രിയങ്കാഗാന്ധി ഉൾപ്പെടെയുള്ള ദേശീയനേതാക്കൾ വരും ദിവസങ്ങളിൽ കേരളത്തിലെത്തും.
കേരളം ശരിക്കും തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നുകഴിഞ്ഞു. പത്രിക പിൻവലിക്കാനുള്ള അവസാനദിനം വ്യാഴാഴ്ചയാണ്. അതോടെ, സംസ്ഥാനത്തെ മത്സരചിത്രം വ്യക്തമാകും. നിലവിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് കോഴിക്കോട് ജില്ലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.