വാക്കുതർക്കം: കോട്ടയത്ത് വയോധികൻ കുത്തേറ്റ് മരിച്ചു​, പ്രതി കസ്റ്റഡിയിൽ

കോട്ടയം: ഇല്ലിക്കലിൽ ഷാപ്പിനുമുന്നിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ വയോധികൻ മരിച്ചു. പ്രദേശത്തെ​ മീൻപിടുത്തക്കാരനായ ഇല്ലിക്കൽ പ്ലാത്തറ റെജിയാണ്​ മരിച്ചത്​.സംഭവവുമായി ബന്ധപ്പെട്ട് പ്ര​ദേശത്ത്​ അലഞ്ഞുതിരിഞ്ഞ് മധ്യവയസ്കനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തിങ്കളാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ഇല്ലിക്കൽ ഷാപ്പിന്​ മുമ്പിൽ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പ്രതിയുടെ കൈയിലുണ്ടായിരുന്ന കത്തികൊണ്ട്​ റെജിക്ക്​ കുത്തേൽക്കുകയുമായിരുന്നു. കുത്ത്​ കൊണ്ട റെജി പതിനഞ്ച് മിനിറ്റോളം വീണുകിടന്നു.

ഓടിക്കൂടിയ നാട്ടുകാർ ആംബുലൻസ് വിളിച്ച്​ മെഡിക്കൽ കോളജിലേക്ക്​ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. കുമരകം പൊലീസ്​ മേൽനടപടികൾ സ്വീകരിച്ചു.

Tags:    
News Summary - Argument: Elderly man dies after being stabbed, accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.