കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എ ന്നിവരെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠനെയും പെര ിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണനെയും അറസ്റ്റ് ചെയ്തത് സി.ബി.െഎ അന്വേഷണസാ ധ്യത തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗം. കേസിൽ സി.ബി.െഎ അന്വേഷണമാവശ്യപ്പെട്ട് കൃപ േഷിെൻറ പിതാവ് കൃഷ്ണനും ശരത്ലാലിെൻറ പിതാവ് സത്യനാരായണനും ഹൈകോടതിയിൽ സമർ പ്പിച്ച ഹരജി തള്ളണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.എം. പ്രദീപ് സമ ർപ്പിച്ച റിപ്പോർട്ട് മേയ് 24ന് ഹൈകോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് അറസ്റ് റ്.
ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണെൻറ പങ്ക് വ്യക്തമാക്കിയിരുന്നില്ല. ‘ഒരു ബാലകൃഷ്ണൻ’ എന്ന് മാത്രമാണ് പറയുന്നത്. പ്രതികൾ കൃത്യത്തിനുശേഷം ഉദുമ ഏരിയയിലെ വെളുത്തോളിയിൽ സംഘടിച്ചപ്പോൾ മണികണ്ഠൻ അവിടെയെത്തിയിരുന്നു എന്ന് റിപ്പോർട്ടിലുണ്ട്. കൊലനടന്ന ഫെബ്രുവരി 17ന് രാത്രിയിൽ തെൻറ പുതിയ വീടിെൻറ പ്രവേശനത്തിന് പാചകക്കാരനെ ക്ഷണിച്ച് മടങ്ങും വഴി വെളുത്തോളിയിൽ യാദൃച്ഛികമായാണ് എത്തിയത് എന്ന മണികണ്ഠെൻറ മൊഴി അംഗീകരിച്ച ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ച് 12 പ്രതികളിൽ കേസവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്.
സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട ഹരജി 24ന് ഹൈകോടതി പരിഗണിക്കാനിരിക്കെ സർക്കാർ വാദത്തിന് ബലം നൽകാൻ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്ന് പറയുന്നു. അന്വേഷണ സംഘാംഗങ്ങളെപ്പോലും അറിയിക്കാതെയായിരുന്നു അറസ്റ്റ്. ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ 11 പ്രതികളുടെയും പങ്ക് വ്യക്തമാക്കിയ ക്രൈം ബ്രാഞ്ച് മണികണ്ഠെൻറ പങ്ക് വ്യക്തമാക്കിയിരുന്നില്ല.
കല്യോട്ട് പെരുങ്കളിയാട്ട സംഘാടകസമിതിയിൽ സി.പി.എം പെങ്കടുക്കരുതെന്ന ഒന്നാം പ്രതി പീതാംബരെൻറ ആവശ്യം ഏരിയ കമ്മിറ്റി തള്ളിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് പീതാംബരൻ നൽകിയ രാജി ഏരിയ നേതൃത്വം തള്ളി. ഇൗ കത്ത് പീതാംബരെൻറ വീട്ടിൽനിന്ന് ക്രൈം ബ്രാഞ്ച് കണ്ടെടുത്തിരുന്നു. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ സഹായമുണ്ടാകില്ല എന്ന് ഉറപ്പിച്ചതുകൊണ്ടാണ് പീതാംബരനുൾെപ്പടെ 11 പ്രതികൾ ഉദുമ ഏരിയ കമ്മിറ്റിയിൽ അഭയം തേടിയത്. ഇതുവരെ ചിത്രത്തിലില്ലാതിരുന്ന കാഞ്ഞങ്ങാട് ഏരിയയിലെ പെരിയ ലോക്കൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്തതും പാർട്ടി നേതൃത്വം നടത്തിയ ആലോചനയുടെ ഭാഗമെന്നാണ് സൂചന. കേസിൽ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, കെ. കുഞ്ഞിരാമൻ എം.എൽ.എ, വി.പി.പി. മുസ്തഫ എന്നിവരെയും ചോദ്യംചെയ്തിരുന്നു.
വകുപ്പ് ജാമ്യം അനുവദിക്കാവുന്നത്; ശിപാർശ ജാമ്യം നൽകരുതെന്ന്
റിപ്പോർട്ടിലെ അപാകതയെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരുമായി എ.പി.പി ചർച്ച നടത്തി
കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റ് ചെയ്ത സി.പി.എം ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠനയും പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണനെയും ഹാജരാക്കാനായി ൈക്രെംബ്രാഞ്ച് സംഘം തയാറാക്കിയത് വിചിത്ര റിമാൻഡ് റിപ്പോർട്ട്.
പൊലീസ് സ്റ്റേഷനിൽനിന്നുപോലും ജാമ്യം അനുവദിക്കാവുന്ന വകുപ്പുകളാണ് ഇരുവർക്കുമെതിരെ അന്വേഷണസംഘം ചൊവ്വാഴ്ച രാവിലെ കോടതിയിൽ നൽകാൻ തയാറാക്കിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം നൽകരുതെന്ന ശിപാർശയും റിപ്പോർട്ടിലുണ്ടായിരുന്നു.
റിപ്പോർട്ട് പരിശോധിച്ച എ.പി.പി ശൈലജ അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കുന്നത് ഉച്ചക്കുശേഷത്തേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് റിപ്പോർട്ടിലെ അപാകതയെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരുമായി എ.പി.പി ചർച്ച നടത്തി.
ഗൂഢാലോചന സംബന്ധിച്ച് പ്രതികൾക്കെതിരെ ശക്തമായ തെളിവൊന്നുമില്ലാത്തതിനാലാണ് ജാമ്യം കിട്ടാവുന്ന വകുപ്പ് ചേർത്തതെന്നാണ് അന്വേഷണസംഘം എ.പി.പിയോട് വ്യക്തമാക്കിയത്. തെളിവുനശിപ്പിക്കൽ (െഎ.പി.സി 201), കൃത്യത്തിനുശേഷം പ്രതികളെ ഒളിവിൽ പോകാൻ സഹായിക്കൽ (212) എന്നീ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.