ആറന്മുള ഉതൃട്ടാതി വള്ളംകളിക്കിടെ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു; എല്ലാവരെയും രക്ഷപ്പെടുത്തി

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളംകളിക്കിടെ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു. എല്ലാവരെയും രക്ഷപ്പെടുത്തി. ഒരാളുടെ തലക്ക് പരിക്കുണ്ട്. 

ഹീറ്റ്സ് മത്സരങ്ങൾ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ഫയർ ഫോഴ്സ് സംഘം രക്ഷാപ്രവർത്തനം നടത്തി. നാല് തുഴച്ചിൽക്കാരെ കാണാനില്ലെന്ന അഭ്യൂഹം ആശങ്കയുയർത്തിയിരുന്നു. എന്നാൽ ഇവർ സുരക്ഷിതരാണെന്നും വള്ളം മറിഞ്ഞയുടൻ നാല് പേരും മറുകരയിലേക്ക് നീന്തിപ്പോവുകയായിരുന്നുവെന്നും പിന്നീട് വ്യക്തമായി. 

Tags:    
News Summary - aranmula boat race three boats overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.