അറക്കൽ സുൽത്താൻ ആദിരാജ ഫാത്തിമ മുത്ത്ബീവി അന്തരിച്ചു

തലശ്ശേരി: അറക്കല്‍ സുല്‍ത്താന്‍ ആദിരാജ ഫാത്തിമ മുത്ത്ബീവി (86) നിര്യാതയായി. പേരമകളുടെ വസതിയായ തലശ്ശേരി ചേറ്റംകുന്ന് ‘ഇശൽ’ വീട്ടിൽ ശനിയാഴ്ച രാവിെല 11 മണിയോടെയായിരുന്നു അന്ത്യം. കണ്ണൂര്‍ സിറ്റിയുടെ ചരിത്ര ഗവേഷണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന അറക്കല്‍ മ്യൂസിയത്തി​െൻറ രക്ഷാധികാരിയും കണ്ണൂര്‍ സിറ്റി ജുമുഅത്ത് പള്ളി ഉള്‍പ്പെടെയുള്ള വിവിധ പൈതൃക സ്ഥാപനങ്ങളുടെ ചുമതലക്കാരിയുമാണ്.

38ാമത് അറക്കല്‍ സുല്‍ത്താനായിരുന്ന സഹോദരി സൈനബ ആയിഷ ആദിരാജയുടെ നിര്യാണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിനാണ് ഇവര്‍ സ്ഥാനം ഏറ്റെടുത്തത്.

1932 ആഗസ്​റ്റ്​ മൂന്നിന് എടക്കാട്ടെ ആലുപ്പി എളയയുടെയും അറക്കല്‍ ആദിരാജ മറിയം എന്ന ചെറുബിയുടെയും മകളായി കണ്ണൂര്‍ സിറ്റി അറക്കല്‍ കെട്ടിലെ അസീസ് മഹലിലാണ് ജനനം. കണ്ണൂര്‍ സിറ്റിയിലെ കോയിക്കാ​െൻറ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം.

ഭര്‍ത്താവ്: പരേതനായ സി.പി. കുഞ്ഞഹമ്മദ് എളയ. മകള്‍: ആദിരാജ ഖദീജ സോഫിയ. മരുമകന്‍: പരേതനായ തൈലക്കണ്ടി മുക്കാട്ടില്‍ മൂസ. സഹോദരങ്ങള്‍: അറക്കല്‍ ആദിരാജ ഹംസ കോയമ്മ തങ്ങള്‍, പരേതയായ ആദിരാജ സൈനബ ആയിഷബി. മയ്യിത്ത് ഔദ്യോഗിക ബഹുമതികളോടെ മഗ്​രിബ് നമസ്കാരാനന്തരം തലശ്ശേരി ഓടത്തില്‍ പള്ളിയില്‍ ഖബറടക്കി.

സംസ്ഥാന സർക്കാറിനുവേണ്ടി വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പുഷ്പചക്രമർപ്പിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം എ.എന്‍. ഷംസീര്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ സി.കെ. രമേശന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

അറക്കല്‍ സുല്‍ത്താന്‍ ആദിരാജ ഫാത്തിമ മുത്ത്ബീവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, േകാൺഗ്രസ് നേതാവ് വയലാർ രവി, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.

Tags:    
News Summary - Araikkal Sultan Aadiraja Fathima Muthubivi Died - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.