അറബനമുട്ട് ആചാര്യന്‍ ബക്കർ എടക്കഴിയൂര്‍ അന്തരിച്ചു

തൃശൂർ: അറബനമുട്ട്​ ആചാര്യൻ ബക്കർ എടക്കഴിയൂർ അന്തരിച്ചു. അറബനമുട്ട് എന്ന കലാരൂപത്തെ ജനകീയമാക്കുന്നതിന് വേണ്ട ി ഏറെ​ പ്രയത്​നിച്ച വ്യക്​തിയാണ്​. പ്രാചീന മുസ്ലിം കലകളെ പരിപോഷിപ്പിക്കുന്നതിനായി ബക്കര്‍ എടക്കഴിയൂർ നിസ്തു ല പങ്ക് വഹിച്ചു. അറബനമുട്ടിനെ സ്കൂൾ കലോത്സവങ്ങളിലെ മുഖ്യ ഇനമാക്കി മാറ്റിയതില്‍ അദ്ദേഹത്തിനുള്ള പങ്ക് വളരെ വല ുതാണ്‌.

പത്താം വയസ്സില്‍ അറബനയിലെ അനുഷ്ഠാനമായ റാത്തീബ് മുട്ട്, കലാരൂപമായ കളിമുട്ട് എന്നിവ ആഭ്യസിച്ച് തുടങ്ങിയതാണ് ബക്കര്‍ എടക്കഴിയൂര്‍. 35 വര്‍ഷമായി വിവിധ വേദികളിലും ദൂരദര്‍ശനിലും ആകാശവാണിയിലും അറബന മുട്ട് അവതരിപ്പിച്ചിട്ടുണ്ട്. നിരവധി ശിഷ്യൻമാരും അദ്ദേഹത്തിനുണ്ട്​.

ആനുകാലികങ്ങളില്‍ അറബനമുട്ടിനെ കുറിച്ച്​ എഴുതാറുള്ള ബക്കര്‍ എടക്കഴിയൂർ ഈ കലയെ ആസ്പദമാക്കി 'സുവര്‍ണ കല' എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്് ജേതാവാണ്​. കേരള കലാമണ്ഡലം, ദൂരദർശൻ, കേരള ഫോക്ലോര്‍ അക്കാദമി, എന്നിവരും പുരസ്​കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്​​.

Tags:    
News Summary - Arabanamuttu artist death-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.