എ.ആർ ക്യാമ്പിലെ കുമാറിന്‍റെ മരണം: പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പാലക്കാട്: കല്ലേക്കാട് എ.ആർ ക്യാമ്പിലെ കുമാറിന്‍റെ മരണത്തിൽ സസ്പെൻഷനിലായ ഏഴ് പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാ മ്യാപേക്ഷ തള്ളി. മണ്ണാർക്കാട് എസ്.സി-എസ്.ടി സ്പെഷ്യൽ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

കുമാറിന്‍റെ സഹപ്രവർ ത്തകരായിരുന്ന ഇവരിൽ മൂന്ന് പേർക്കെതിരെ ഭവനഭേദനത്തിനും കേസെടുത്തിരുന്നു. കുമാറിന്‍റെ അനുമതിയില്ലാതെ അദ്ദേഹത്തിന്‍റെ സാധനങ്ങൾ ക്വാർട്ടേഴ്സിൽ നിന്ന് മാറ്റിയതിനായിരുന്നു കേസ്.

നേരത്തെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് റിമാൻഡിലാവുകയും ചെയ്ത മുൻ ഡെപ്യൂട്ടി കമാൻഡന്‍റായിരുന്ന എൽ. സുരേന്ദ്രനെ കഴിഞ്ഞ ദിവസം കോടതി ജാമ്യത്തിൽ വിട്ടയച്ചിരുന്നു. കർശന ഉപാധികളോടെയാണ് അദ്ദേഹത്തിന് ജാമ്യം നൽകിയത്. സസ്പെൻഷനിലുള്ള മറ്റു ഉദ്യോഗസ്ഥർകൂടി അറസ്റ്റിലായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഈ മാസം 25ന് രാത്രിയാണ് സിവിൽ പൊലീസ് ഓഫീസറായ കുമാറിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ലക്കിടി റെയിൽവേ പാളത്തിന് സമീപത്തുനിന്ന് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. മാസങ്ങളായി അനുഭവിച്ച ജാതീയ വിവേചനവും മാനസിക-ശാരീരിക പീഡനവുമായിരുന്നു കത്തിലെ ഉള്ളടക്കം.

കുമാറിന്‍റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഭാര്യ സജിനി ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - ar camp kumar death palakkad-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.