Posted On
date_range Updated On
date_range ഏപ്രിൽ ഫൂളിന് പകരം ഏപ്രിൽ കൂൾ; പ്രചാരണവുമായി സോഷ്യൽ മീഡിയ
കുമളി: ലോക വിഡ്ഢിദിനം എന്നറിയപ്പെടുന്ന ഏപ്രിൽ ഒന്നിന് മരത്തൈകൾ നട്ട് ഏപ്രിൽ കൂളാക്കി മാറ്റാൻ സോഷ്യൽ മീഡിയയിൽ പ്രചാരണം. ഏപ്രിൽ ഫൂളെന്നത് മാറ്റി ഏപ്രിൽ കൂൾ എന്നാക്കിയാണ് കാലങ്ങളായ പേരുദോഷം മാറ്റാൻ സോഷ്യൽ മീഡിയയിൽ ശ്രമം തുടരുന്നത്.
കടുത്ത വേനൽച്ചൂടിന് ആശ്വാസമായി മരത്തൈകൾ നടാനുള്ള ആഹ്വാനം പലഭാഗത്തും നാട്ടുകാർ ഏറ്റെടുത്തു. ഏപ്രിൽ കൂളിന് തുടക്കം കുറിച്ച് തേക്കടി ഇക്കോ െഡവലപ്മെൻറ് കമ്മിറ്റി നേതൃത്വത്തിൽ തേക്കടി ദേവിക്ഷേത്രത്തിന് സമീപം മരത്തൈ നട്ടു. പെരിയാർ കടുവ സങ്കേതത്തിൽനിന്ന് ശനിയാഴ്ച വിരമിച്ച എ.എഫ്.ഡി സജീവനാണ് ഏപ്രിൽ കൂളിെൻറ ഉദ്ഘാടനം നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.