തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിന് അംഗീകാ രം നൽകുന്നത് സർക്കാർ നിർത്തിവെച്ചു. അധ്യാപക-വിദ്യാർഥി അനുപാതത്തിൽ മാറ്റംവരുത ്താനും നിയമനാംഗീകാര അധികാരം വിദ്യാഭ്യാസ ഒാഫിസർമാരിൽനിന്ന് മാറ്റാനുമുള്ള ബജറ് റ് പ്രഖ്യാപനത്തിെൻറ ഭാഗമായാണ് നടപടി.
അധ്യാപക നിയമനത്തിന് ഒാൺലൈനായി അംഗീക ാരം നൽകുന്നതിന് കൊണ്ടുവന്ന സമന്വയ സോഫ്റ്റ്വെയറിൽ ‘Approval Button’, അപ്പീൽ മൊഡ്യൂളിലെ ‘Allow Button’ എന്നിവ വിദ്യാഭ്യാസ ഒാഫിസർമാർക്ക് ഉപയോഗിക്കാനാവാത്ത രീതിയിലേക്ക് മാറ്റിയാണ് നിയമനാംഗീകാര നടപടികൾ വിദ്യാഭ്യാസ വകുപ്പ് തടഞ്ഞത്.
ഇതോടെ മാർച്ച് 31ന് പ്രധാനാധ്യാപകർ വിരമിക്കുകയും പകരം അധ്യാപകൻ ചുമതലയേൽക്കുകയും ചെയ്ത സ്കൂളുകളിൽ ഉൾപ്പെടെ നൂറുകണക്കിന് അധ്യാപകരുടെ ശമ്പളം മുടങ്ങുന്ന സാഹചര്യമാണ്. പുതിയ പ്രധാനാധ്യാപകന് നിയമനാംഗീകാരം ലഭിച്ചില്ലെങ്കിൽ അത്തരം സ്കൂളുകളിലെ മുഴുവൻ അധ്യാപകരുടെയും ശമ്പളം മുടങ്ങും. എയ്ഡഡ് സ്കൂളുകളിൽ പ്രധാനാധ്യാപകരാണ് ട്രഷറിയിൽനിന്ന് ശമ്പളം പിൻവലിക്കാൻ അധികാരമുള്ള സെൽഫ്ഡ്രോയിങ് ഒാഫിസർ.
ഫെബ്രുവരിയിൽ ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പുതന്നെ സോഫ്റ്റ്വെയറിൽ അംഗീകാര ബട്ടണുകളുടെ ഉപയോഗം തടഞ്ഞിരുന്നു. സാേങ്കതിക തകരാറാണ് കാരണമെന്നും വൈകാതെ പരിഹരിക്കുമെന്നുമായിരുന്നു വിശദീകരണം. രണ്ട് മാസം പിന്നിട്ടിട്ടും ഇത് തുടർന്നതോടെയാണ് സർക്കാർ നിർദേശപ്രകാരം നിയമനാംഗീകാരം തടഞ്ഞതാണെന്ന് വ്യക്തമായത്. 2019 ജൂൺ മുതൽ നിയമനം ലഭിച്ച ഒേട്ടറെ അധ്യാപകർക്ക് അംഗീകാരം ലഭിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് പ്രധാനാധ്യാപകർ വിരമിച്ച സ്കൂളുകളിൽ കൂട്ടത്തോടെ ശമ്പളം മുടങ്ങുന്ന സാഹചര്യവുമുണ്ടായത്.
ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിൽ അധ്യാപക-വിദ്യാർഥി അനുപാതം 1:30 ആണ്. ഒരു വിദ്യാർഥി വർധിച്ചാൽ രണ്ടാമത്തെ തസ്തിക അനുവദിക്കുന്ന രീതി അവസാനിപ്പിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പകരം ആറ് വിദ്യാർഥികൾ വർധിച്ച് 36 ആയാൽ മാത്രം രണ്ടാമത്തെ തസ്തിക മതിയെന്നാണ് സർക്കാർ തീരുമാനം. ആറുമുതൽ എട്ടുവരെ ക്ലാസുകളിൽ നേരത്തേ 36 വിദ്യാർഥികൾ ഉണ്ടായിരുന്നപ്പോൾ രണ്ട് തസ്തിക അനുവദിച്ചിരുന്നു. 41 വിദ്യാർഥികൾ ഉണ്ടെങ്കിലേ ഇനി രണ്ടാമത്തെ തസ്തികയുണ്ടാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.