ഹരിദാസൻ

നിയമനക്കോഴ: അഖിൽ മാത്യുവിന്‌ പണം നൽകിയെന്നത് നുണ പറഞ്ഞതാണെന്ന് ഹരിദാസൻ

തിരുവനന്തപുരം: ആയുഷ്‌ മിഷൻ നിയമനത്തിന്‌ ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ്‌ അഖിൽ മാത്യുവിന്‌ പണം നൽകിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന്‌ ഹരിദാസൻ. തിങ്കളാഴ്‌ച പകൽ മുഴുവൻ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ്‌ ഹരിദാസ​െൻറ കുറ്റസമ്മതം.

അഖിൽ മാത്യുവിന്‍റെ പേര് പറഞ്ഞത് ബാസിത്തിന്‍റെ നിർദ്ദേശപ്രകാരമാണെന്നും സെക്രട്ടറിയേറ്റ് അനക്‌സ് രണ്ട് പരിസരത്ത് വച്ച് ആർക്കും പണം കൈമാറിയില്ലെന്നും ഹരിദാസന്‍ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ്‌ അഖിൽ മാത്യുവിന്‌ പണം നൽകിയെന്ന് പറഞ്ഞ ഇയാൾ പിന്നീട് പണം നൽകിയത്‌ ആർക്കാണെന്നും എവിടെ വെച്ചാണെന്നും ഓർമയില്ലെന്ന് പറഞ്ഞിരുന്നു. ഒടുവിൽ ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് ഹരിദാസൻ താൻ പറഞ്ഞത് നുണയാണെന്നും എല്ലാം ​ഗൂഡാലോചനയുടെ ഭാ​ഗമായിരുന്നുവെന്നും സമ്മതിച്ചത്. 

Tags:    
News Summary - Appointment proposal: Haridasan does not remember the person who took the money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.