ഐ.ഐ.ഐ.സി യിലെ ടെക്നിഷ്യന്‍ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ ടെക്നീഷ്യന്‍ പരിശീലനങ്ങളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന 67 ദിവസം പരിശീലന കാലാവധിയുള്ള കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്നിഷ്യന്‍ ലെവല്‍ 4,65 ദിവസം പരിശീലന കാലാവധിയുള്ള അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ ലെവല്‍ 3,57 ദിവസം പരിശീലനം നല്‍കുന്ന ഹൗസ് കീപ്പിംഗ് ലെവല്‍ 3, പതിനൊന്നാം ക്ളാസ്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന 70 ദിവസത്തെ എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4, ബാക് ഹോ ലോഡര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4, പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേഷിക്കാവുന്ന മൂന്നുമാസമുള്ള പ്ലംബര്‍ ജനറല്‍ ലെവല്‍ 4, ബി ടെക് സിവില്‍ പരീക്ഷ പാസാവാത്തവര്‍ എന്നാല്‍ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍, ഐ ടി ഐ സിവില്‍/ഡിപ്ലോമ സിവില്‍ എന്നീ യോഗ്യതയുള്ളവര്‍ എന്നിവര്‍ക്ക് അപേഷിക്കാവുന്ന ഒരു മാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് സര്‍വെയിങ്, ഐ.ടി.ഐ സിവില്‍ പഠനം പൂര്‍ത്തീകരിച്ചവര്‍ക്കു അപേക്ഷിക്കാവുന്ന 77 ദിവസമുള്ള ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ വര്‍ക്‌സ് ലെവല്‍ 4 എന്നീ പരിശീലനങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകര്‍ക്കു 18 വയസ് പൂര്‍ത്തീകരിച്ചിരിക്കണം.

നവംബര്‍ 25 ആണ് അവസാന തീയതി. അപേക്ഷ ഓണ്‍ലൈന്‍ ആയോ, നേരിട്ട് സ്ഥാപനത്തില്‍ ഹാജരായോ സമര്‍പ്പിക്കാം. നിര്‍മാണ രംഗത്തു നൂറു വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഐ. ഐ.ഐ.സി യുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത്.

Tags:    
News Summary - Applications are invited for technician trainings at IIIC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.