ലാവലിന്‍: കേസ് മാറ്റിവെക്കാൻ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ

ന്യൂഡൽഹി: എസ്.എന്‍.സി ലാവലിന്‍ കേസ് മാറ്റിവെക്കണമെന്നും കോടതി തുറന്ന ശേഷം നേരിട്ട് പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ. തിങ്കളാഴ്‍ച കേസ് പരിഗണിക്കാനിരിക്കെയാണ് കെ.എസ്.ഇ.ബി മുൻ ചെയർമാനും കേസിലെ പ്രതിയുമായ ആര്‍. ശിവദാസന്‍ അപേക്ഷ നല്‍കിയത്.

2017 ആഗസ്റ്റിൽ പിണറായി വിജയൻ, ഉദ്യോഗസ്ഥരായിരുന്ന കെ. മോഹനചന്ദ്രൻ, എ. ഫ്രാൻസിസ് എന്നിവരെ കേരള ഹൈകോടതി കേസില്‍ നിന്ന് കുറ്റവിമുക്തരാക്കിയിരുന്നു. എന്നാൽ, ഉദ്യോഗസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യര്‍, ആര്‍. ശിവദാസൻ, കെ.ജി രാജശേഖരൻ എന്നിവര്‍ വിചാരണ നേരിടണമെന്ന് കോടതി വിധിച്ചിരുന്നു.

എസ്.എന്‍.സി ലാവലിൻ കേസ് ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് സരണ്‍ എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ പുതിയ ബെഞ്ചാണ് പരിഗണിക്കുന്നത്. നേരത്തെ, ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്.

ഇടുക്കിയിലെ പള്ളിവാസൽ, ചെങ്കുളം, പിന്നിയാര്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്.എന്‍.സി ലാവലിനുമായി ഉണ്ടാക്കിയ കരാറിൽ ക്രമക്കേട് നടന്നുവെന്നാണ് സി.ബി.ഐ കണ്ടെത്തൽ.  

Tags:    
News Summary - Application in Supreme Court wants to SNC Lavlin Case Postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.