Posted On
date_range Updated On
date_range എ.പി അബ്ദുല്ലക്കുട്ടി പാടുന്നു; മാണിക്യ വീണയുമായെൻ....
കണ്ണൂര്‍: രാഷ്ട്രീയ രംഗം മാത്രമല്ല, സംഗീത രംഗത്തും തനിക്ക് ഒരു കൈ നോക്കാനാകുമെന്ന് തെളിയിച്ച് എ.പി അബ്ദുല്ലക്കുട്ടി. ഗാനം ആലപിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. രണ്ടായിരത്തിലധികം പേരാണ് വിഡിയോ കണ്ടത്. പലരും അനകൂലിച്ചും എതിർത്തും കമന്‍റുകളുമെഴുതിയിട്ടുണ്ട്.
'കാട്ടു പൂക്കള്‍' എന്ന സിനിമയിലെ 'മാണിക്യവീണയുമായെന്‍' എന്ന ഗാനമാണ് അബ്ദുല്ലക്കുട്ടി ആലപിച്ചത്. കണ്ണൂരില്‍ നടന്ന ഒരു ഗാനമേളയില്‍ അബ്ദുല്ലക്കുട്ടി ഈ ഗാനം ആലപിച്ചിരുന്നു. അവിടെ ലഭിച്ച പ്രോല്‍സാഹനമാണ് ഗാനവുമായി വീണ്ടും ഫേസ്ബുക്കിലൂടെ രംഗത്തിറങ്ങാൻ അബ്ദുല്ലക്കുട്ടിയെ പ്രേരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.