അന്‍വര്‍സാദത്ത് എം.എല്‍.എയും കുടുംബവും പെരുന്നാള്‍ ദിനം ദുരിതാശ്വാസ ക്യാമ്പില്‍ ചെലവഴിച്ചു

അങ്കമാലി: ബലി പെരുന്നാള്‍ ദിനത്തില്‍ ആഘോഷങ്ങളൊഴിവാക്കി അന്‍വര്‍സാദത്ത് എം.എല്‍.എയും, കുടുംബവും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരോടൊപ്പമായിരുന്നു ചെലവഴിച്ചത്. മഹാപ്രളയ ദുരന്തത്തത്തെുടര്‍ന്ന് പുതുവസ്ത്രമണിഞ്ഞ്,   സുഗന്ധം പൂശി, പെരുന്നാള്‍ സദ്യയും, ഗൃഹ സന്ദര്‍ശനങ്ങളടക്കമുള്ള പെരുന്നാള്‍ ആഘോഷങ്ങളെല്ലാം എം.എല്‍.എയും, കുടംബവും ഒഴിവാക്കി. രാവിലെ പറമ്പയം ജുമാമസ്ജിദില്‍ എം.എല്‍.എ പെരുന്നാള്‍ നമസ്കാരത്തില്‍ പങ്ക് കൊണ്ടു. അതിന് ശേഷം മണ്ഡലത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.

തുടര്‍ന്ന് ശ്രീമൂലനഗരത്ത് യുവകൂട്ടായ്മ ഒരുക്കിയ വീട് ശുചീകരണ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. ഏതാനും മരണവീടുകളും സന്ദര്‍ശിച്ചു. ഉച്ചക്ക് എം.എല്‍.എ പഠിച്ച അത്താണി സെന്‍റ് ഫ്രാന്‍സിസ് അസീസി സ്കൂളിലെ 700ഓളം പേരുള്ള ദുരിതാശ്വാസ ക്യാമ്പില്‍ ഭാര്യ സബീന, മക്കളായ സിമി ഫാത്തിമ, സഫ ഫാത്തിമ എന്നിവരോടൊപ്പമത്തെി ഭക്ഷണം കഴിച്ചു. 

എം.എല്‍.എയും, ഭാര്യയും, മക്കളും, ക്യൂ നിന്ന് ഭക്ഷണം വാങ്ങിയാണ് ക്യാമ്പില്‍ കഴിയുന്നവര്‍ക്കൊപ്പമിരുന്ന് ഉച്ചഭക്ഷണം കഴിച്ചത്. പഠിച്ച സ്കൂളില്‍, ദുരിതം അനുഭവിക്കുന്ന സഹജീവികള്‍ക്കൊപ്പം കുറച്ച് സമയം കുടുംബ സമേതം ചെലവഴിക്കാന്‍ സാധിച്ചത് പെരുന്നാള്‍ ആഘോഷത്തിന്‍െറ യഥാര്‍ഥ സംതൃപ്തി കിട്ടിയതായി എം.എല്‍.എ പറഞ്ഞു.  

Tags:    
News Summary - Anwar sadath M.L.A Eid celebrations in rescue camp-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.