നവജ്യോത് ഭക്ഷ്യസുരക്ഷാ കമീഷണര്‍, അനുപമ സാമൂഹികനീതി ഡയറക്ടര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ഐ.എ.എസ് ഉദ്യോഗസ്ഥരെ മാറ്റിനിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭക്ഷ്യസുരക്ഷാ കമീഷണറായി നവജ്യോത് ഖോസയെ നിയമിച്ചു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഡയറക്ടറുടെ അധികചുമതല കൂടിയുണ്ടാകും.

നിലവില്‍ കേശവേന്ദ്രകുമാറിനായിരുന്നു ഭക്ഷ്യസുരക്ഷാ കമീഷണറുടെ അധികചുമതല നല്‍കിയിരുന്നത്. ടി.വി. അനുപമയെ സാമൂഹികനീതി വകുപ്പ് ഡയറക്ടറായി നിയമിച്ചു. വിമുക്തിപദ്ധതിയുടെ അധികചുമതല കൂടിയുണ്ടാകും. കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍ ഡയറക്ടറായി ശ്രീറാം സാംബശിവ റാവുവിനെ നിയമിച്ചു.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍െറ അധികചുമതല കൂടി ഇദ്ദേഹത്തിനുണ്ടാകും. മിനി ആന്‍റണിയെ സിവില്‍ സപൈ്ളസ് കമീഷണറായി നിയമിച്ചു. സിവില്‍ സപൈ്ളസ് വകുപ്പ് ഡയറക്ടറായി വി. രതീശനെ നിയമിച്ചു. പി. ബാലകിരണിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. കേരള ലോക്കല്‍ ഗവണ്‍മെന്‍റ് സര്‍വിസ് ഡെലിവറി പ്രോജക്ടിന്‍െറ (കെ.എല്‍.ജി.എസ്.ഡി.പി) അധികചുമതല കൂടിയുണ്ട്.

 

Tags:    
News Summary - anupama ias

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.