തിരുവനന്തപുരം: വിദ്യാർഥി കൺസഷൻ വെട്ടിക്കുറക്കാനുള്ള കെ.എസ്.ആർ.ടി.സി നിർദേശത്തെ ന്യായീകരിച്ച് വകുപ്പ് മന്ത്രി ആന്‍റണി രാജു. പ്രായപരിധി ഏർപ്പെടുത്തിയതിനെയും പിന്തുണച്ച മന്ത്രി കൺസഷനുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്ന് വിശദീകരിച്ചു. അതേസമയം പുതിയ നിർദേശം അംഗീകരിക്കില്ലെന്നും പിൻവലിക്കണമെന്നും വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടു. കെ.എസ്.യു പ്രവർത്തകർ കിഴക്കേകോട്ടയിലെ കെ.എസ്.ആർ.ടി.സി ചീഫ് ഓഫിസിലേക്ക് തള്ളിക്കയറി. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വിദ്യാർഥി കൺസഷനിൽ വെട്ടിക്കുറവ് വരുത്തുന്ന നിർദേശം കഴിഞ്ഞദിവസമാണ് മാനേജിങ് ഡയറക്ടർ മുന്നോട്ടുവെച്ചത്.
അർഹതയുള്ള എല്ലാവർക്കും കൺസഷൻ അനുവദിക്കുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. പ്രായപരിധിയിൽ മാറ്റം കൊണ്ടുവരാനാണ് കെ.എസ്.ആർ.ടി.സി ഉദ്ദേശിക്കുന്നത്. അടുത്തവർഷം മുതൽ കൺസഷൻ ഓൺലൈനിലേക്ക് മാറ്റും. ജോലിക്കാരും വിരമിച്ചവരുംവരെ ഈവനിങ് കോഴ്സിന് ചേർന്ന് കൺസഷന് അപേക്ഷിക്കാൻ തുടങ്ങിയതിനാലാണ് പുതിയ തീരുമാനം. ബി.പി.എല്ലുകാർക്ക് എവിടെയായാലും കൺസഷൻ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൺസഷൻ ഒഴിവാക്കണമെന്നും യാത്രാ നിരക്ക് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകളും രംഗത്തുവന്നു. ഇല്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ ബസുകൾ ഓടണോ എന്ന് ആലോചിക്കുമെന്നും അവർ പറഞ്ഞു.
നിർദേശം സ്വീകാര്യമല്ലെന്നും പിൻവലിക്കണമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പറഞ്ഞു. സ്വാശ്രയ കോളജ് വിദ്യാർഥികളെ ഒഴിവാക്കിയത് അംഗീകരിക്കില്ല. പ്രായപരിധി അംഗീകരിക്കാനാകില്ല. പിൻവലിച്ചില്ലെങ്കിൽ തുടർസമരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൺസഷൻ ഔദാര്യമല്ല, അവകാശമാണെന്നും ശക്തമായ സമരമുണ്ടാകുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
നിർബന്ധിത വി.ആർ.എസ് സർക്കാർ നയമല്ല -മന്ത്രി
കെ.എസ്.ആർ.ടി.സിയിൽ ടാർഗറ്റുമായി ശമ്പളത്തെ ബന്ധിപ്പിക്കുന്നത് ചർച്ച ചെയ്തശേഷമേ നടപ്പാക്കൂവെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. നിർബന്ധിത വി.ആർ.എസ് സർക്കാർ നയമല്ല. ആവശ്യമുണ്ടെങ്കിൽ മാത്രം എടുത്താൽ മതി. ജീവനക്കാർക്ക് ആശങ്കയുടെ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ക്ഷിക്കാൻ തുടങ്ങിയതിനാലാണ് പുതിയ തീരുമാനം. ബി.പി.എല്ലുകാർക്ക് എവിടെയായാലും കൺസഷൻ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥി കൺസഷനിൽ വെട്ടിക്കുറവ് വരുത്തുന്ന നിർദേശം കഴിഞ്ഞ ദിവസമാണ് മാനേജിങ് ഡയറക്ടർ മുന്നോട്ടുവെച്ചത്.
അതേസമയം, കെ.എസ്.ആർ.ടി.സി നിർദേശത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം കനക്കുന്നു. തിരുവനന്തപുരം കിഴക്കേ കോട്ടയിലെ കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസ് കെ.എസ്.യു പ്രവർത്തകർ ഉപരോധിച്ചു. പ്രവർത്തകരെ പൊലീസെത്തി അറസ്റ്റ് ചെയ്തുനീക്കി.
കൊല്ലം ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിലേക്ക് കെ.എസ്.യു പ്രവർത്തകർ തള്ളിക്കയറി പ്രതിഷേധിച്ചു. പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.
കോഴിക്കോട്ട് കെ.എസ്.ആർ.ടി.സി ടെർമിനിലേക്ക് കെ.എസ്.യു പ്രവർത്തകർ മാർച്ച് നടത്തി. തുടർന്ന് ആന്‍റണി രാജുവിന്‍റെ കോലം കത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.