Posted On
date_range Updated On
date_range പുരാവസ്തു തട്ടിപ്പ് കേസ്: കെ. സുധാകരൻ നാളെ ഇ.ഡിക്ക് മുമ്പിൽ ഹാജരാകില്ല
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ സാമ്പത്തിക ഇടപാടിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ നാളെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുമ്പിൽ ഹാജരാകില്ല. നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും ദിവസം ഹാജരാകാമെന്നും ചൂണ്ടിക്കാട്ടി സുധാകരൻ ഇ.ഡിക്ക് കത്ത് നൽകി.
കേസിൽ മുമ്പ് സുധാകരനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. തുടർന്ന് അടുത്ത തവണ ഹാജരാകുമ്പോൾ ബാങ്ക് രേഖകൾ കൈമാറണമെന്ന് അന്വേഷണ സംഘം നിർദേശിച്ചു. എന്നാൽ, ഓണത്തോട് അനുബന്ധിച്ച് തുടർച്ചയായ അവധിയായതിനാൽ ബാങ്കിൽ നിന്ന് രേഖകൾ ലഭിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.