സി.​പി. മാ​ത്യു

സ്ത്രീവിരുദ്ധ പരാമർശം: ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യുവിനെതിരെ കേസെടുത്തു

ഇടുക്കി: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയില്‍ ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യൂവിനെതിരെ കേസെടുത്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജി ചന്ദ്രന്റെ പരാതിയിലാണ് ഇടുക്കി പൊലീസ് കേസെടുത്തത്. പ്രസംഗത്തിനെതിരെ രാജി ചന്ദ്രന്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.

പരാതിയില്‍ രാജി ചന്ദ്രന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി രാജി ചന്ദ്രൻ ഈയിടെ സി.പി.എമ്മിൽ ചേർന്നിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.എഫ് നടത്തിയ പ്രതിഷേധ മാര്‍ച്ചിലായിരുന്നു പ്രസംഗം.

രാജി ചന്ദ്രന് നിയമപരവും രാഷ്ട്രീയപരവുമായ സംരക്ഷണം ഒരുക്കുമെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും സി.പി.എം നേതൃത്വം  അറിയിച്ചിരുന്നു.

Tags:    
News Summary - Anti-woman remarks: A case has been registered against Idukki DCC president CP Mathew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.