മാനവീയം വീഥിയിൽ ‘വലിച്ചെറിയൽ വിരുദ്ധ’ യുവസംഗമം ഇന്ന്

തിരുവനന്തപുരം: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി മാനവീയം വീഥിയിൽ വലിച്ചെറിയൽ വിരുദ്ധ യുവസംഗമം സംഘടിപ്പിക്കുന്നു. ലോയോളാ കോളജ് ഓഫ് സോഷ്യൽ സയൻസസിലെ രണ്ടാംവർഷ എം.എസ്.ഡബ്ല്യു വിദ്യാർത്ഥികൾ ശുചിത്വ മിഷൻറെയും കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്റ്റിന്റെയും മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്ന് വൈകീട്ട് ആറുമുതൽ എട്ടുവരെയാണ് പരിപാടി. "ഇവിടെയും എവിടെയും മാലിന്യം വലിച്ചെറിയരുത് " എന്ന സന്ദേശമുയർത്തുന്ന ഗാനങ്ങൾ, മറ്റു സാസ്കാരിക പരിപാടികൾ, അനുഭവസാക്ഷ്യങ്ങൾ, ചർച്ചകൾ, ഫെയ്സ് ടു ഫെയ്സ്, ഇൻസ്റ്റലേഷൻ, സിഗ്നേച്ചർ ക്യാമ്പയിൻ ലഘുപ്രഭാഷണങ്ങൾ, ലഘുവീഡിയോകൾ തുടങ്ങി വ്യത്യസ്ത ഇനങ്ങൾ ഇതിലുണ്ടാകും.

Tags:    
News Summary - 'Anti-trapping' youth rally today at Manaviyam Veethi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.