എരഞ്ഞിമാവ്: എരഞ്ഞിമാവിൽ വീണ്ടും ഗെയിൽ വിരുദ്ധ സമരപ്പന്തൽ ഉയർന്നു. രണ്ടാഴ്ചമുമ്പ് പൊലീസ് പൊളിച്ചുമാറ്റിയ സമരപ്പന്തലാണ് വ്യാഴാഴ്ച വൈകീട്ട് ജനകീയ സമരസമിതി പ്രവർത്തകരും വാതക പൈപ്പ്ലൈൻ പദ്ധതി ഇരകളും ചേർന്ന് കെട്ടിയുയർത്തിയത്.
വാതക പൈപ്പ്ലൈൻ ജനവാസമേഖലയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എരഞ്ഞിമാവിൽ നടത്തിവന്ന ജനകീയസമരത്തിനുനേരെ നവംബർ ഒന്നിനാണ് പൊലീസ് അതിക്രമവും ലാത്തിച്ചാർജും നടന്നത്. അന്നുതന്നെ െപാലീസ് സമരപന്തൽ പൂർണമായും തകർത്തിരുന്നു. സമരവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും പ്രദേശത്താകമാനം പൊലീസ് ഭീകരാവസ്ഥ സൃഷ്ടിക്കുകയും ചെയ്തതോടെ കഴിഞ്ഞ രണ്ടാഴ്ചയായി പ്രത്യക്ഷ സമരപരിപാടികൾ നടന്നിരുന്നില്ല.
രണ്ടാംഘട്ട സമരത്തിെൻറ ഭാഗമായിട്ടാണ് വ്യാഴാഴ്ച വീണ്ടും പന്തൽ ഉയർത്തിയത്. കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, എം.െഎ. ഷാനവാസ് എം.പി, ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡൻറ് സി.ആർ. നീലകണ്ഠൻ എന്നിവരും വ്യാഴാഴ്ച സമരകേന്ദ്രത്തിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.