തളിപ്പറമ്പ്: പ്രവാസി വ്യവസായി സാജൻ പാറയിലിെൻറ ആത്മഹത്യയോടെ വിവാദമായ പാർഥാ സ് കൺവെൻഷൻ സെൻററിന് ഒടുവിൽ ആന്തൂർ നഗരസഭ പ്രവർത്തനാനുമതി നൽകി. നേരത്തേ ചീഫ് ടൗൺപ്ലാനറുടെ വിജിലൻസ് വിഭാഗം ചൂണ്ടിക്കാട്ടിയ ന്യൂനതകളിൽ പ്രധാനപ്പെട്ട നാലും പര ിഹരിച്ചതിനെ തുടർന്നാണ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചത്. ടൗൺപ്ലാനറുടെ പരിശോധനയിൽ കണ്ടെത്തിയ ന്യൂനതകളിൽ അവശേഷിക്കുന്ന വാട്ടർടാങ്ക് സ്ഥാപിച്ചതിലെ അപാകത ആറുമാസത്തിനകം പരിഹരിക്കണമെന്ന ഉപാധിയോടെയാണ് അനുമതി.
അനുമതി വൈകിയതിൽ മനംനൊന്താണ് സാജെൻറ ആത്മഹത്യയെന്ന കുടുംബത്തിെൻറ ആക്ഷേപമാണ് സംഭവം വിവാദമാക്കിയത്. എന്നാൽ, ചൊവ്വാഴ്ച മിന്നൽവേഗത്തിലാണ് കാര്യങ്ങൾ പൂർത്തിയായത്. പുതിയ അപേക്ഷ നഗരസഭയിൽ ലഭിച്ച് കേവലം രണ്ടരമണിക്കൂറിനകം സർട്ടിഫിക്കറ്റ് നൽകി.
സാജൻ പാറയിലിെൻറ ഭാര്യാപിതാവ് പി. പുരുഷോത്തമൻ, സാജെൻറ സഹോദരൻ ശ്രീജിത്ത്, മാനേജർ കെ. സജീവൻ, ആർക്കിടെക്റ്റ് എന്നിവർ നഗരസഭയിലെത്തിയത് ഉച്ച ഒരുമണിയോടെയാണ്. അപേക്ഷ സ്വീകരിച്ച സെക്രട്ടറി എം. സുരേഷും മുനിസിപ്പൽ എൻജിനീയർ ഇൻ ചാർജ് പി.വി. ബിജുവും ഉടൻ കൺവെൻഷൻ സെൻററിൽ ചെന്ന് പരിശോധന പൂർത്തിയാക്കി.
മൂന്നരമണിയോടെ ഒാഫിസിൽ തിരിച്ചെത്തി സർട്ടിഫിക്കറ്റ് തയാറാക്കി നൽകുകയും ചെയ്തു. റാംപിന് ആവശ്യമായ ചരിവില്ലാത്തത്, ബാൽക്കണിയിൽ അധികമായി നടത്തിയ നിർമാണം, ശുചിമുറി, വാഷ്ബേസിൻ എന്നിവയുടെ എണ്ണത്തിലെ കുറവ് എന്നീ ന്യൂനതകളാണ് പരിഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.