തിരുവനന്തപുരം: ന്യൂസിലൻഡിൽ ഭീകരാക്രമണത്തിൽ മരിച്ച കൊടുങ്ങല്ലൂർ സ്വദേശി അൻസി ബാവയുടെ ഭൗതികശരീരം 25ന് പുലർച്ച െ 3.05ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കും. 24ന് ക്രൈസ്റ്റ് ചർച്ച് വിമാനത്താവളത്തിൽനിന്ന് ദുൈ ബ വഴി എമിറേറ്റ്‌സ് വിമാനത്തിലാണ് കൊച്ചിയിലെത്തിക്കുക. നോർക്കയുടെ എമർജൻസി ആംബുലൻസ് സേവനം മുഖേന ഭൗതികശരീരം കൊ ടുങ്ങല്ലൂരിലെ വീട്ടിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി നോർക്ക റൂട്ട്‌സ് അധികൃതർ അറിയിച്ചു.
മൃതദേഹം പൊതുദർശനത്തിന് വെക്കും
കൊടുങ്ങല്ലൂർ: ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിലെ പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി അൻസിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുവന്ന ശേഷം പൊതുദർശനത്തിന് വെക്കും.
തിങ്കളാഴ്ച പുലർച്ചെ 3.10ഒാടെ നെടുമ്പാശേരി വിമാന താവളത്തിൽ എത്തിക്കുന്ന മൃതദേഹം നോർക്ക അധികൃതരുടെ നേതൃത്വത്തിലായിരിക്കും നാട്ടിൽ കൊണ്ടുവരിക. അൻസിയുടെ ഭർത്താവ് അബ്ദുൽ നാസറിെൻറ കൊടുങ്ങല്ലൂർ തിരുവളളൂരിലെ വീട്ടിലേക്കായിരിക്കും മൃതദേഹം ആദ്യം എത്തിക്കുക.
പിന്നീട് ചേരമാൻ ജുമാമസ്ജിദിന് സമീപമുളള അൻസിയുടെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെയും കുടുംബാംഗങ്ങളെയും മറ്റും കാണിച്ച ശേഷം ഒമ്പത് മണിയോടെ മേത്തല കമ്യൂണിറ്റി ഹാളിൽ െപാതുദർശനത്തിന് വെക്കാനാണ് തീരുമാനം.
11 ഒാടെ ചേരമാൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.അബ്ദുൽ നാസറും ബന്ധുവും നേരത്തേ നാട്ടിലേക്ക് തിരിക്കും.
ദുരന്തം ഒരാഴ്ച പിന്നിടുേമ്പാഴും അൻസിയുടെ വേർപാടിെൻറ വേദനയിലാണ് കുടുംബാംഗങ്ങളും ബന്ധുക്കളും. ഇതിനകം മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും, പൊതുപ്രവർത്തകരും സംഘടന ഭാരവാഹികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേരാണ് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.