അടർന്നുവീണ കണ്ണീരായി അൻസി, പിറന്നമണ്ണിൽ വിശ്രമം

കൊടുങ്ങല്ലൂർ: വംശീയ ഭീകരതയുടെ രക്​തസാക്ഷി അൻസിക്ക്​ മതമൈത്രിയുടെ ചരിത്രഭൂമിയിൽ അന്ത്യവി​ശ്രമം. ഭീകരതക്കെ തിരെ ​െഎക്യദാർഢ്യവുമായി ഒഴുകിയെത്തിയ ആയിരങ്ങളുടെ പ്രാർഥനയും ഹ​ൃദയാഞ്​ജലിയും ഏറ്റുവാങ്ങി ന്യൂസിലൻഡ്​ അൽനൂർ മസ്​ജിദിൽ ഭീകരാക്രമണത്തിന്​ ഇരയായ കൊടുങ്ങല്ലൂരി​​​െൻറ പുത്രി അൻസി യാത്രയായി. ഭീകരതയുടെ രക്​തസാക്ഷിയെ വൻ ജന ാവലിയെ സാക്ഷിയാക്കി ചേരമാൻ ജുമാമസ്​ജിദി​​​െൻറ മണ്ണ്​ ഏറ്റുവാങ്ങി.

കഴിഞ്ഞ 15ന്​ ജുമാ നമസ്​കാരത്തിനിടെയാ ണ്​ കൊടുങ്ങല്ലൂർ കരിപ്പാക്കുളം പരേതനായ അലിബാവയുടെ മകളും തിരുവള്ളൂർ പൊന്നാത്ത്​ അബ്​ദുൽ നാസറി​​​െൻറ ഭാര്യ യുമായ അൻസി വംശീയഭീകര​​​​െൻറ തോക്കിനിരയായത്​. കൊല്ലപ്പെട്ടതി​​​െൻറ 11ാം നാൾ, തിങ്കളാഴ്​ച പുലർച്ചെ 3.10ഒാടെ ​നെട ുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ മൃതദേഹം എറണാകുളം പ്രോ​േട്ടാകോൾ ഒാഫിസർ ജയ്​ പോളും അൻസിയുടെ പിതൃസഹോദരി യുടെ മകൻ ​െപാതുപ്രവർത്തകനായ പി.എച്ച്​. നിയാസും ചേർന്ന്​ ഏറ്റുവാങ്ങി​. പിന്നീട്​ നോർക്ക റൂട്ട്​സി​​​െൻറ നേതൃ ത്വത്തിൽ​ നാട്ടിലെത്തിച്ചു​.

ഭർത്താവ്​ അബ്​ദുൽ നാസറി​​​െൻറ വീട്ടിലാണ്​ ആദ്യം കൊണ്ടുവന്നത്​. തൃശൂർ ആർ. ഡി.ഒ കാർത്യായനി ദേവിയും കൊടുങ്ങല്ലൂർ തഹസിൽദാർ കെ.വി. തോമസും എറിയാട്​ വില്ലേജ്​ ഒാഫിസർ വി.എസ്​. മൊയ്​തീനും പെ ാലീസും ചേർന്ന്​ അൻസിയുടെ ഭൗതികശരീരം ഏറ്റുവാങ്ങി ഭർതൃഗൃഹത്തിലേക്ക്​ കൈമാറി. സങ്കടക്കടലായി മാറിയ ആ വീട്ടിൽനിന ്ന്​ പിന്നീട്​ അൻസിയുടെ വീട്ടിലേക്ക്​​ നോർക്കയു​െട ആംബുലൻസ്​ നീങ്ങി​. അവിടെ അൻസിയുടെ പിതൃസ​േഹാദരന്മാരായ നൗ ഷാദും സലീമും മറ്റും ചേർന്ന്​ മൃ​തദേഹം വീട്ടിലേക്ക്​ എടുത്തു. ഇതോടെ ഉമ്മയുടെയും സഹോദര​​​െൻറയും മറ്റ്​ ബന്ധു ക്കളുടെയും നെഞ്ച്​ തകർന്ന വിലാപം ഉയർന്നു. അന്തരീക്ഷം വികാരവിക്ഷുബ്​ധവും ദുഃഖസാന്ദ്രവുമായി. ഇൗറൻ മിഴികളുമായി നിരവധി പേർ​ ഇവിടെ മൃതദേഹം കാണാനെത്തി​.

വീട്ടിൽ മൂന്ന്​ തവണ അൻസിക്ക്​ വേണ്ടി മയ്യത്ത്​ നമസ്​കാരം നടന്നു. 8.30ഒാടെ വീട്ടിൽനിന്ന്​ ഉറ്റവരുടെ ​തോരാക്കണ്ണീരിനിടയിലൂടെ മൃതദേഹം ഇറക്കി ​ മേത്തല കമ്യൂണിറ്റി ഹാളിൽ പൊതുദർനത്തിന്​ എത്തിച്ചു. സമൂഹത്തി​​​െൻറ നാനാതുറകളിൽ നിന്നുള്ള അനവധി പേർ​ ഇവിടേയും എത്തി​. മഖ്യമന്ത്രിക്ക്​ വേണ്ടി തൃശൂർ ആർ.ഡി.ഒ മ​ൃതദേഹത്തിൽ പുഷ്​പചക്രം അർപ്പിച്ചു. തുടർന്ന്​ മന്ത്രി സി. രവീന്ദ്രനാഥ്​ ഉൾപ്പെടെയുള്ളവരും എം.എൽ.എ.മാരും സ്​ഥാനാർഥികളും സാമൂഹിക-സാംസ്കാരിക-സാമുദായിക രംഗത്തുള്ളവരുമടക്കം വലിയൊരു ജനത അന്ത്യാഞ്​ജലിയർപ്പിച്ചു. ഇവിടെയും സ്​ത്രീകളുടെ മയ്യത്ത്​ നമസ്​കാരം നടന്നു. ​

10.40 ഒാടെ ഖബറടക്കത്തിന്​ മൃതദേഹം ചേരമാൻ പള്ളിയിൽ എത്തിച്ചു. തൃശൂർ സംയുക്​ത ഖാദി സയ്യിദ്​ ഇബ്രാഹിം ഖലീലുൽ ബുഖാരിയുടെ നേതൃത്വത്തിൽ ആദ്യത്തെ മയ്യത്ത്​ നമസ്​കാരം നടന്നു. വീണ്ടും ആളുകളെത്തിയതോടെ പാണക്കാട്​ മുനവ്വറലി ശിഹാബ്​ തങ്ങളുടെ നേതൃത്വത്തിലും മയ്യത്ത്​ നമസ്​കരിച്ചു. അപ്പോഴും പള്ളി അങ്കണത്തി​ലേക്ക്​ ആളുകൾ ഒഴുകിയെത്തിക്കൊണ്ടിരുന്നു. അവർക്ക്​വേണ്ടി മൃതദേഹം വീണ്ടും തുറന്ന്​ കാണിച്ചു. 11.30ന്​ അൻസി ഖബറിലേക്ക്​. ആദര സൂചകമായി പള്ളി പരിസത്തെ കടകളടച്ചു. അനുശോചന യോഗവും നടന്നു.

അൻസിയുടെ മൃതദേഹം ചേരമാൻ ജുമാമസ്​ജിദ്​ ഖബർസ്​ഥാ​നിലേക്കെടുക്കുന്നു


തേങ്ങലടങ്ങാതെ രണ്ട്​ കുടുംബങ്ങൾ
കൊടുങ്ങല്ലൂർ: അൻസിയുടെ വേർപാടിൽ തേങ്ങലടങ്ങാതെ രണ്ട്​ കുടുംബങ്ങൾ. കഴിഞ്ഞ 15ന്​ ന്യൂസിലൻഡ്​​ പള്ളിയിലെ വെടിവെപ്പിൽ അൻസി കൊല്ലപ്പെട്ടത്​ അറിഞ്ഞത്​ മുതൽ ദുഃഖസാന്ദ്രമായ അൻസിയുടെയും ഭർത്താവി​​​െൻറയും വീടുകൾ മൃതദേഹം എത്തിയതോടെ കണ്ണീർക്കടലായി മാറുകയായിരുന്നു. ദുഃഖം തളംകെട്ടി നിന്ന വീടുകളിലേക്ക്​​ അൻസിയുടെ ചലനമറ്റ ദേഹം കൊണ്ടുവന്നതോടെ നെഞ്ചുരുകിയ പൊട്ടിക്കരച്ചിൽ ഉയർന്നു. സ്വന്തം വീട്ടിലെന്ന പോലെ ഭർതൃവീട്ടുകാർക്കും അൻസി മകളെപ്പോലെയായിരുന്നു. പിതാവ്​ പൊന്നാത്ത്​ ഹംസ, മാതാവ്​ സീനത്ത്​, സഹോദരങ്ങളായ റഹീബ്​, റാസിക്​, സ​ഹോദര ഭാര്യ​ തുടങ്ങിയവരടങ്ങിയതാണ്​ അബ്​ദുൽനാസറി​​​െൻറ കുടുംബം. ഇവരെല്ലാം അൻസിയുടെ വേർപാടി​​​െൻറ വേദനയിലാണ്​.

അൻസിയുടെ സ്വന്തം വീട്ടിൽ മൃതദേഹം കൊണ്ടുവന്നതോടെ ഏവരുടെയും ഉള്ളുലക്കുന്ന കാഴ്​ചയായിരുന്നു. മാതാവ്​ റസിയയും സഹോദരൻ ആസിഫും നിയന്ത്രണം വിട്ട്​ കരഞ്ഞത്​ കണ്ടുനിന്നവരെയും ഇൗറനണിയിച്ചു. അൻസിയു​െട പിതൃസഹോദരങ്ങളായ നൗഷാദും സലീമും ലൈലയും ഉൾപ്പെടെയുള്ള ബന്ധുക്കളും സങ്കടമടക്കാൻ പാടുപെട്ടു​. നമസ്​കാരത്തിന്​ പുറമെ അവി​െട നടന്ന പ്രാർഥനക്ക്​ ഇമാം സൈഫുദ്ദീൻ അൽഖാസിമി നേതൃത്വം നൽകി.


തീരാനഷ്​ടത്തിൽ നാസർ
തൃശൂർ: ത​​​െൻറ തീരാനഷ്​ടത്തിൽ ആർക്കും മുഖം കൊട​ുക്കാതെ ഉൾവലിയുകയാണ്​ അൻസിയുടെ ഭർത്താവ്​ അബ്​ദുൽനാസർ. പ്രിയതമയുടെ ചേതനയറ്റ ശരീരം കാണു​േമ്പാൾ അടക്കിപ്പിടിക്കാനാവാതെ വീണ്ടും വീണ്ടും കരയുകയാണ്​.

തിങ്കളാഴ്​ച പുലർച്ചെ 5.13ന്​ നാസറി​​​െൻറ വീട്ടിൽ ആദ്യം മൃതദേഹം എത്തു​േമ്പാൾ ആ യുവാവ്​ കരഞ്ഞുകൊണ്ടാണ്​ വരവേറ്റത്​. കുറച്ചുനേരം അവരെ നോക്കിനിന്നതിന്​ ശേഷം വീടിനകത്തുപോയി ഉമ്മ സീനത്തിനെ കൂട്ടി തരിച്ചുവന്നു. പിന്നെ ഇരുവരും മുഖത്തോടു മുഖം നോക്കി കരഞ്ഞു. അത്രമേൽ ആ ഉമ്മക്ക്​ സ്​നേഹനിധിയായിരുന്നു അൻസി. വീട്ടിൽനിന്നും യാത്രയാക്കിയ ശേഷം അൻസിയുടെ വീട്ടിൽ എത്തിയതിന്​ പിന്നാലെ ഇങ്ങോട്ടും നാസർ എത്തിയത്​ കരഞ്ഞുകൊണ്ടാണ്​. ശേഷം മയ്യത്തിന്​ സമീപം കസേരയിട്ടിരുന്ന്​ ഇടക്കിടെ നോക്കുന്നതിനൊപ്പം ഇൗറനണിയുന്നതും കാണാമായിരുന്നു.

ഇടക്കി​െട അടുത്ത ബന്ധുക്കളും കൂട്ടുകാരും ആശ്വസിപ്പിക്കാൻ ശ്രമിക്കു​േമ്പാഴും വലിയ കാര്യമുണ്ടായില്ല. ഭീകര​​​െൻറ പ്രവർത്തനവും അവിടെയുണ്ടായ സംഭവവികാസങ്ങളും അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു വിലപിക്കുന്നുണ്ട്​. തുണയെ നഷ്​ട​െപ്പട്ടുവെന്ന്​ വശ്വസിക്കാനാവാത്ത സാഹചര്യത്തിലാണുള്ളത്​. അതിനിടെ മാധ്യമങ്ങൾക്ക്​ മുഖം കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

അൻസിയുടെ മൃതദേഹം മേത്തലയിലെ കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന്​ വെച്ചപ്പോൾ


പ്രാർഥന നിർഭരമായ വിടവാങ്ങൽ
കൊടുങ്ങല്ലൂർ: ഉള്ളുരുകിയ പ്രാർഥനകളാൽ ജന്മവീട്ടിൽ നിന്നും അൻസിക്ക് വിടവാങ്ങൽ. കണ്ണീരിൽ കുതിർന്ന പ്രാർഥനക്ക് സ്​ത്രീകൾ അടക്കം വൻ ജനാവലിയാണ് സാക്ഷിയായത്. രക്​തസാക്ഷിയാക്കി അൻസിയെ അനുഗ്രഹിക്കണമേ എന്ന ചേർമാൻ ജുമാമസ്​ജിദിലെ ഖത്തീബ് സൈഫുദ്ദീൻ കാസിമിയുടെ കണ്ഠമിടറിയ പ്രാർഥനക്ക് കൂടിനിന്നവർ കണ്ണീരിൽകുതിർന്ന ആമീൻ വിളികളുമായാണ് മറുപടി പറഞ്ഞത്.

ലോകത്തിന് മുഴുവൻ സമാധാനം നൽകുന്നതിന് പ്രിയസഹോദരിയുടെ രക്​തസാക്ഷിത്വം കാരണമാവട്ടെയെന്ന് അദ്ദേഹം പ്രാർഥിച്ചു. ഭീകരാക്രമണത്തിന് വിധേയരായവരോട് അനുകമ്പാപൂർവം പെരുമാറിയ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേനെയും ജനതയെയും അനുഗ്രഹിക്കണമേ എന്നും അദ്ദേഹം പ്രാർഥിച്ചു. ലോകത്ത് സൗഹൃദാന്തരീക്ഷം പുലരുന്നതിനും സമാധാനം കെടുത്തുന്നവരെ ഒറ്റപ്പെടുത്തുവാനും ആഹ്വാനവുമുണ്ടായി. പത്ത് മിനിറ്റിൽ അധികം സമയം നടന്ന പ്രാർഥന അവസാനിക്കുമ്പോൾ കൂടിനിന്നവരെല്ലാവരും കണ്ണീർതുടക്കുന്നുണ്ടായിരുന്നു. പ്രാർഥനക്ക് മുമ്പ് രാവിലെ 8.08ന് സ്​ത്രീകൾക്കായി മയ്യത്ത് നമസ്​കാരം നടന്നു. ഏറെ ആളുകൾ പങ്കെടുത്തതിനാൽ മൂന്നുവട്ടം നമസ്​കാരം നടത്തേണ്ടതായി വന്നു.

എ​​െൻറ പൊന്നുമോളെ.....
കൊടുങ്ങല്ലൂർ: കഴിഞ്ഞ 10 ദിവസമായി അടക്കിപ്പിടിച്ച വിങ്ങൽ ആ മാതാവിൽ നിന്നും അണപൊട്ടിയൊഴുകി. തിങ്കളാഴ്ച പുലർച്ചെ 5.38ന് ഭർതൃവീട്ടിൽ നിന്നും അൻസിയുടെ മൃതദേഹം സ്വന്തം വീട്ടിൽ എത്തുമ്പോൾ കരഞ്ഞുകലങ്ങിയ കണ്ണുമായി അടുത്ത ബന്ധുക്കൾ അടക്കി പിടിച്ച്​ വിതുമ്പുന്നുണ്ടായിരുന്നു. മകളുടെ വിറങ്ങലിച്ച മൃതദേഹം എത്തുമ്പോൾ സുബഹി നമസ്​കാരത്തിലായിരുന്ന മാതാവ് റസിയ നമസ്​കാരത്തിന് പിന്നാലെ നമസ്​കാരക്കുപ്പായത്തിൽ തന്നെയവർ മകളെ കാണാനെത്തി. ചങ്കുപിടയുന്ന വേദനയോടെ എ​​െൻറ പൊന്നുമോളേ എന്നുപറഞ്ഞവർ കരഞ്ഞപ്പോൾ കൂടെ ഉണ്ടായിരുന്നവർ വല്ലാതെയായി.

മകളെ ഒന്നു സ്​പർശിക്കാനാവാത്ത നിസഹായവസ്​ഥയിൽ അവർ വിലപിച്ചു. മകളെ നോക്കി വാവിട്ടു കരയുന്ന മാതാവിനെ ആശ്വസിപ്പിക്കാനാവാതെ മകൻ ആസിഫ്​ വീർപ്പുമുട്ടി. ഒടുവിൽ പൊതുദർശനത്തിന് കൊണ്ടുപോകുന്നതിന് മുമ്പ് അവസാന നോക്കുകാണാൻ എത്തിയ അവർ കൂടെനിന്നവരെ വീണ്ടും ഈറനണിയിച്ചു.‍ ‘‘​​െൻറ മോളേ, മോളേ പൊന്നേ’’ എന്നിവർ വാവിട്ടപ്പോൾ സമാശ്വസിപ്പിക്കാനാവാതെ എല്ലാവരും തരിച്ചുനിന്നു. മൂന്നു മിനിറ്റുനേരം മകളെ അവസാനമായി നോക്കിയവർ ശേഷം വീട്ടിൽ നടന്ന മയ്യത്ത്​ നമസ്​കാരത്തിൽ പങ്കുകൊണ്ടു. നമസ്​കാരത്തിൽ നിന്നും കണ്ണീർകണ്ണങ്ങളാൽ വിരമിച്ചവർ മകളെ അനുഗ്രഹിച്ചയച്ചു. ഒടുവിൽ രക്​തസാക്ഷിയുടെ മാതാവായി ധീരയായി മകൾക്ക്​ അന്ത്യാഞ്​ജലിയർപ്പിച്ചു.

ഹൈദരാബാദ്​ സ്വദേശിയുടെ മൃതദേഹം ഖബറടക്കി
ഹൈ​ദ​രാ​ബാ​ദ്​: ന്യൂ​സി​ല​ൻ​ഡി​ൽ ജു​മു​അ പ്രാ​ർ​ഥ​ന​ക്കി​ടെ ഭീ​ക​ര​​ൻ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഹൈ​ദ​രാ​ബാ​ദ്​ സ്വ​ദേ​ശി ഒ​സൈ​ർ ഖാ​ദി​റി​​െൻറ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച്​ ഖ​ബ​റ​ട​ക്കി. ന​ഗ​ര​ത്തി​ലെ ജാ​മി​അ മ​സ്​​ജി​ദ്​ ദാ​റു​ൽ ശി​ഫ​യി​ൽ ന​ട​ന്ന മ​യ്യി​ത്ത്​ ന​മ​സ്​​കാ​ര​ത്തി​ൽ ആ​യി​ര​ങ്ങ​ൾ പ​െ​ങ്ക​ടു​ത്തു. തെ​ല​ങ്കാ​ന സ്വ​ദേ​ശി​ക​ളാ​യ മ​റ്റു ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ളു​ടെ അ​നു​മ​തി പ്ര​കാ​രം ന്യൂ​സി​ല​ൻ​ഡി​ൽ​ത​ന്നെ ഖ​ബ​റ​ട​ക്കു​ക​യാ​യി​രു​ന്നു. എ​യ്​​റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ പ​ഠ​ന​ത്തി​നു ശേ​ഷം ക​മേ​ഴ്​​സ്യ​ൽ ​ൈപ​ല​റ്റ്​ പ​രി​ശീ​ല​ന​ത്തി​നാ​യാ​ണ്​ ഒ​സൈ​ർ ന്യൂ​സി​ല​ൻ​ഡി​ലെ​ത്തി​യ​ത്.

Tags:    
News Summary - ansi alibava body funeral -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.