സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി. ഇന്ന് രാവിലെ പത്തരയോടെ ദർബാർ ഹാളിന് പിൻഭാഗത്തായി ഭക്ഷ്യവകുപ്പ് സി സെക്ഷനിലാണ് പാമ്പിനെ കണ്ടെത്തിയത്. രാവിലെ എത്തിയ ജീവനക്കാരാണ് പാമ്പുണ്ടെന്ന് സംശയം പ്രകടിപ്പിച്ചത്. തുടർന്ന് ഹൗസ് കീപ്പിങ് വിഭാഗം പാമ്പ് പിടിത്തക്കാരെ എത്തിച്ച് നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെത്തുകയായിരുന്നു.

അരമണിക്കൂർ പരിശ്രമിച്ചതിന് ശേഷമാണ് പാമ്പിനെ പിടികൂടിയത്. ചേരയെയാണ് കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

ഫയൽ റാക്കുകൾ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് പാമ്പുണ്ടായിരുന്നത്. സെക്രട്ടേറിയറ്റിൽ ഇതേഭാഗത്ത് കുറച്ച് മാസങ്ങൾക്ക് മുമ്പ് പാമ്പിനെ കണ്ടെത്തിയിരുന്നു. എന്നിട്ടും ഈ പ്രദേശം വൃത്തിയാക്കാനുള്ള ശ്രമം നടത്തുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

Tags:    
News Summary - Another snake caught from Secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.