മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങളിൽ ഒരാൾ കൂടി മരിച്ചു

കൊല്ലം: കൊട്ടിയം കണ്ണനല്ലൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് സഹോദരി മരിച്ചതിന് പിന്നാലെ 15കാരിയും മരിച്ചു. ചേരിക്കോണം സ്വദേശിനി നീതു (15) ആണ് മരിച്ചത്. നീതുവിന്‍റെ സഹോദരി മീനാക്ഷി (19) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇവരുടെ സഹോദരൻ അമ്പാടി (10) മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്.

അമ്പാടിക്കാണ് ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത്. അനിയന് മീനാക്ഷിയും നീതുവും ആശുപത്രിയിൽ കൂട്ടിരുന്നിരുന്നു. ഇതിനിടെ രണ്ടാഴ്ച മുമ്പ് നീതുവിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മീനാക്ഷിയും ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Tags:    
News Summary - Another sibling who was being treated for jaundice dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.