കാളികാവ്: പ്രവാസികളുടെ വരവ് കൂടിയതോടെ കാളികാവ് പഞ്ചായത്തിലെ ജി.യു.പി സ്കൂളിൽ കേന്ദ്രം കൂടി ഒരുക്കുന്നു. 20 പേർക്കുള്ള സൗകര്യമാണ് കാളികാവ് ബസാർ സ്കൂളിൽ ഒരുക്കുന്നത്. അടക്കാക്കുണ്ട് വാഫി കോളജിൽ പഞ്ചായത്തിെൻറ ക്വാറൻറീൻ സെൻറർ പ്രവർത്തിക്കുന്നുണ്ട്. സ്വന്തം വീടുകളിൽ സൗകര്യമില്ലാത്തവർക്കാണ് ഇവിടെ സൗകര്യം.
പഞ്ചായത്ത് ഓഫിസിൽ ഹെൽപ് െഡസ്ക് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. വിഖായ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി.
എം. മുഹമ്മദ് റാഫി, കബീർ മാളിയേക്കൽ, റഷീദ് ഫൈസി, സി.എച്ച്. ഹസ്കർഅലി, കെ. ഫസിൽ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.