മരിച്ച സീന, സൂര്യ
ആസിഡ് കഴിച്ച നാലംഗ കുടുംബത്തിലെ ഒരാൾ കൂടി മരിച്ചു
കോട്ടയം: തലയോലപ്പറമ്പ് ബ്രഹ്മമംഗലത്ത് ആസിഡ് ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തിയ നാലംഗ കുടുംബത്തിലെ ഒരാൾ കൂടി മരിച്ചു. കാലായില്‍ സുകുമാരന്‍റെ മകള്‍ സൂര്യ (27) ആണ് മരിച്ചത്. ഇന്നലെ സുകുമാരന്‍റെ ഭാര്യ സീന (54) മരിച്ചിരുന്നു.
സീനയുടെ മൃതദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രിയും സൂര്യയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. സുകുമാരന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വെന്‍റിലേറ്ററിലും ഇളയ മകള്‍ സുവര്‍ണ വാര്‍ഡിലും ചികിത്സയിലാണ്.
പിറവം കാരൂര്‍ക്കാവ് സ്വദേശിയുമായി സൂര്യയുടെ വിവാഹ നിശ്ചയം ഒക്‌ടോബര്‍ 10നായിരുന്നു. ഡിസംബര്‍ 12ന് വിവാഹം നടക്കാനിരിക്കെയാണ് മരണം. വിവാഹത്തിന് ആവശ്യമായ ക്രമീകരണം പുരോഗമിക്കുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്.
രാത്രി വീടിന് സമീപത്ത് താമസിക്കുന്ന അച്ഛന്‍റെ സഹോദരനെ സുവര്‍ണയാണ് ആസിഡ് കുടിച്ച വിവരം അറിയിച്ചത്. നാലംഗ കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.