അരിക്കൊമ്പനെ കൊണ്ടുപോയതിനു പിന്നാലെ ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം

ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടിവെച്ച് കൊണ്ടുപോയതിനു പിന്നാലെ ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. മൗണ്ട് ഫോർട്ട് സ്കൂളിന് സമീപം കാട്ടാന കൂട്ടം ഷെഡ് തകർത്തു. ഇന്ന് പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം.

ചക്കകൊമ്പൻ അടക്കമുള്ള ആനകളുടെ കൂട്ടമാണ് ആക്രമണം നടത്തിയത്.

അരിക്കൊമ്പനെ കൊണ്ടുപോയതിന് പിന്നാലെ ചിന്നക്കനാലിൽ ഇന്നലെ തന്നെ കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. അരിക്കൊമ്പനെ മയക്കുവെടിവെച്ച സിമന്‍റുപാലത്തിന് സമീപത്താണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്.


ചിന്നക്കനാലിൽനിന്ന് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾവനത്തിലാണ് തുറന്നുവിട്ടിരിക്കുന്നത്. അരിക്കൊമ്പൻ ദൗത്യത്തിന് വനംവകുപ്പിന് ഇതുവരെ 80 ലക്ഷത്തോളം രൂപയാണ് ചെലവായത്. ആനയുടെ സഞ്ചാരപഥം ഉപഗ്രഹം വഴി നിരീക്ഷിക്കാനുള്ള ക്രമീകരണം തേക്കടിയിലെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

Tags:    
News Summary - Another elephant attack in Chinnakanal, shed demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.