ഫയൽ
Posted On
date_range Updated On
date_range കൊച്ചി വിമാനത്താവളത്തിന് വീണ്ടും ബോംബ് ഭീഷണി
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മനുഷ്യ ബോംബായി എത്തുമെന്ന് ഭീഷണി. ഞായറാഴ്ച ബോംബ് ഭീഷണിയുണ്ടായ ഇ-മെയിലിലൂടെ തന്നെയാണ് തിങ്കളാഴ്ച പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. 10 ബിറ്റ്കോയിൻ പ്രതിഫലമായി ആവശ്യപ്പെട്ടാണ് ഇ-മെയിൽ സന്ദേശമെന്നും അറിയുന്നു.
ഇ-മെയിൽ സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇ-മെയിൽ സേവനദാതാവിന് കത്ത് നൽകും. മുമ്പ് വ്യാജ ഐ.ഡിയുണ്ടാക്കി ഇ-മെയിൽ സന്ദേശമയച്ച കേസുകളിൽ ഉൾപ്പെട്ടവരെ സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. സി.ഐ.എസ്.എഫിന്റെ ദ്രുതകർമ സേനയടക്കം വിമാനത്താവള പരിസരത്ത് അതിജാഗ്രതയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.