തിരുവനന്തപുരം: പദ്ധതി വിനിയോഗം ഉയർെന്നങ്കിലും സാമ്പത്തിക വർഷത്തിൽ അവശേഷിക്കുന്ന നാല് പ്രവൃത്തിദിനങ്ങളിൽ ചെലവിടാൻ വേണ്ടത് 7000 കോടിയോളം രൂപ. അവസാന നിമിഷത്തെ ബില്ലുകളുെട കുത്തൊഴുക്ക് നിയന്ത്രിച്ച ധനവകുപ്പ് പ്രത്യക്ഷ പണ പ്രതിസന്ധി ഒഴിവാക്കിയിട്ടുണ്ട്. ബില്ലുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മുൻകൂട്ടി നൽകാത്ത ബില്ലുകളൊന്നും അനുവദിക്കിെല്ലന്ന് ധനവകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു. വകുപ്പുകളുടെ ബില്ലുകൾക്ക് ക്യൂ അടിസ്ഥാനത്തിൽ മാർച്ചിന് ശേഷമേ പണം കിട്ടൂ.
ട്രഷറിയിൽ പണം വേണ്ടി വന്നാൽ എത്തിക്കാൻ കരുതി െവക്കണമെന്ന് വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വകുപ്പുകളുടെ ചെലവിടാത്ത പണം ട്രഷറികളിലേക്ക് തിരിച്ചെത്തിക്കാൻ കർശന നിർദേശമുണ്ട്. ഞായറാഴ്ചത്തെ കണക്കു പ്രകാരം 26,500 കോടിയുടെ വാർഷിക പദ്ധതിയിൽ വിനിയോഗം 19,573 കോടിയിലെത്തി. 73.86 ശതമാനമാണ് വിനിയോഗം. അവശേഷിക്കുന്ന മൂന്നു ദിവസംകൊണ്ട് ഇത് 80 ശതമാനം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി നാല് പ്രവൃത്തിദിവസങ്ങളാണ് അവശേഷിക്കുന്നത്. അതിൽ 6927 കോടി രൂപയാണ് ചെലവിടാൻ ബാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം 6227.50 കോടി രൂപയാണ്. ഇവയുടെ വിനിയോഗം 70.83 ശതമാനത്തിലെത്തി. 8038.95കോടിയുടെ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ വിനിയോഗം 58.54 ശതമാനം മാത്രമേ ആയിട്ടുള്ളൂ.
ഞായറാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പദ്ധതി വിഹിതം വിനിയോഗിച്ചത് തദ്ദേശ വകുപ്പാണ്. 180.21 ശതമാനം. തൊട്ടടുത്ത് മരാമത്ത് വകുപ്പാണ് -121.36 ശതമാനം. 104.85 ശതമാനവുമായി ഗതാഗത വകുപ്പാണ് മൂന്നാം സ്ഥാനത്ത്. ഇൗ മൂന്നു വകുപ്പുകളാണ് വിനിയോഗത്തിൽ 100 ശതമാനം കടന്നത്. വൻകിട പദ്ധതികൾക്കായി നീക്കിെവച്ച 726.67 കോടിയിൽ ഒരു പൈസ പോലും ചെലവായിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പദ്ധതി വിനിയോഗം നിയമവകുപ്പിേൻറതാണ്. അനുവദിച്ച ഒരു പൈസ പോലും അവർ ഇതുവരെ ചെലവാക്കിയില്ല. 50 ശതമാനത്തിൽ താഴെ വിനിയോഗമുള്ള വകുപ്പുകൾ ചുവടെ: നികുതി 16.40, ശാസ്ത്ര-സാേങ്കതികം 29.91, റവന്യൂ 37.79, തുറമുഖം 44.43, ആസൂത്രണം 36.41, നിയമം പൂജ്യം, ഭവനം 13.83, ആഭ്യന്തരവും വിജിലൻസും 41.61, ഉന്നത വിദ്യാഭ്യാസം 35.39, പൊതുവിദ്യാഭ്യാസം 45.11, പരിസ്ഥിതി 47.12, െഎ.ടി 37.84, സഹകരണം 46.21.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.