പൊറിഞ്ചു മട’ എന്ന തെൻറ വീടിന് മുന്നിൽ പൊറിഞ്ചു
തൃപ്രയാർ: വലപ്പാട്ടെ 'പൊറിഞ്ചു മട' എന്ന വീട്ടിൽനിന്ന് ഇനി പരാതികളുയരില്ല. സമൂഹത്തിലെ അനീതികൾക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ എ.എൻ.ജെ. പൊറിഞ്ചു (73) ഇനി ഒാർമ. ഒറ്റക്ക് താമസിക്കുന്ന ഇദ്ദേഹത്തെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശരീരം മുഴുവൻ പുഴുവരിച്ച് അഴുകിയ നിലയിലായിരുന്നു മൃതദേഹം.
കൊരട്ടി കുഷ്ഠരോഗാശുപത്രിയിലെ ഒന്നരക്കോടി രൂപയുടെ അഴിമതി വിവരാവകാശ നിയമത്തിലൂടെ പുറത്തുകൊണ്ടുവന്നത് പൊറിഞ്ചു ആയിരുന്നു. സ്ഥാപനങ്ങൾ, തപാൽ ഓഫിസ് എന്നിവക്കെതിരെ വിവരാവകാശ നിയമപ്രകാരം നോട്ടീസ് അയക്കുന്നത് പതിവായിരുന്നു. ശരിയല്ലെന്ന് പൊറിഞ്ചുവിനു തോന്നിയാൽ അതിനെതിരെ ഒറ്റയാനായി രംഗത്തിറങ്ങും. 'പൊറിഞ്ചു മട' എന്നാണ് വീടിനിട്ട പേര്. ചാരുകസേരയിലിരുന്നാണ് എഴുത്തു നടത്തുക.
എന്നും രാവിലെ മൂന്നടിയോളം നീളമുള്ള വടിയും പിടിച്ച് തോർത്തുമുണ്ട് മാത്രമുടുത്ത് വലപ്പാട്ടുനിന്ന് തൃപ്രയാർ കിഴക്കേനട വരെ പ്രഭാത ഓട്ടം നടത്തുമായിരുന്നു അദ്ദേഹം. തേൻ, ഈത്തപ്പഴം മുളപ്പിച്ചത് എന്നിവയടങ്ങുന്ന സസ്യാഹാര രീതിയാണ് അദ്ദേഹം പിന്തുടർന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.