Posted On
date_range Updated On
date_range മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റിൽ ജീവനക്കാരന്‍റെ ആത്മഹത്യശ്രമം
കുമളി: കുമളി ടൗണിലെ മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജീവനക്കാരനെ പൊലീസ് ഇടപെട്ട് ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം.
ഓഫിസ് അസിസ്റ്റന്‍റായ ജീവനക്കാരനാണ് ഈച്ചക്കുള്ള വിഷമരുന്ന് മദ്യത്തിൽ കലർത്തി കഴിച്ചത്. വിഷം കഴിക്കുന്നത് മൊബൈലിലൂടെ വീട്ടുകാരെ കാണിച്ചതോടെ പരിഭ്രാന്തരായ ബന്ധുക്കൾ കുമളി പൊലീസിനെ അറിയിച്ചു.
ആത്മഹത്യക്ക് പ്രേരിപ്പിച്ച കാരണം വ്യക്തമായിട്ടില്ല. അവശനിലയിലായിരുന്ന ജീവനക്കാരനെ കുമളി ഇൻസ്പെക്ടർ ജോബിൻ ആന്‍റണിയുടെ നേതൃത്വത്തിൽ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പകൽ ഓഫിസിൽ ജീവനക്കാരൻ നടത്തിയ ആത്മഹത്യശ്രമം മറ്റ് ജീവനക്കാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.