ശാസ്താംകോട്ട: ‘ഇത് ദൈവാനുഗ്രഹമാണ്. നിയോഗമാണ് ...മാളികപ്പുറം മേൽശാന്തിയെന്ന നിയോഗം പൂർത്തിയാക്കിയാലുടൻ ഞാൻ മൈനാഗപ്പള്ളി മണ്ണൂർക്കാവിലമ്മയുടെ മണ്ണിൽ മടങ്ങിയെത്തും’- ശബരിമല മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട അനീഷ് നമ്പൂതിരി ‘മാധ്യമ’ത്തോട് പറഞ്ഞു. തെക്കൻ കേരളത്തിലെ പ്രധാന സാംസ്കാരികകേന്ദ്രം കൂടിയായ മണ്ണൂർക്കാവ് ദേവീക്ഷേത്രത്തിൽ അനീഷ് നമ്പൂതിരി ഒന്നരവർഷം മുമ്പാണ് മേൽശാന്തിയായി എത്തിയത്.
ഭാര്യ മൈനാഗപ്പള്ളി മഹാത്മ സെൻട്രൽ സ്കൂളിൽ അധ്യാപികയാണ്. രണ്ടാം ക്ലാസ് വിദ്യാർഥിയാണ് മകൻ. മയ്യനാട് ജന്മംകുളം ദേവീക്ഷേത്രത്തിൽ 15 വർഷവും വിഴിഞ്ഞം പുന്നക്കുളം ദേവീക്ഷേത്രം, കോയമ്പത്തൂർ അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിൽ രണ്ടുവർഷം വീതവും മേൽശാന്തിയായി പ്രവർത്തിച്ചശേഷമാണ് ഇദ്ദേഹം മണ്ണൂർക്കാവിലെത്തിയത്. പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ അനീഷ് നമ്പൂതിരി മംഗലത്ത് ഇല്ലത്ത് നന്ദൻ നമ്പൂതിരി, മൂത്തേടത്ത് ദാമോദരൻ നമ്പൂതിരി എന്നിവരിൽനിന്നാണ് താന്ത്രികവിദ്യകൾ അഭ്യസിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.